ISLAM QUIZ

Category Archives: തരംതിരിക്കാത്ത

മുഹമ്മദ് നബി(സ്വ) അറിഞ്ഞിരിക്കേണ്ടത്

💕 പേര് : മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം 🔖 ജനനം : റബീഉൽ അവ്വൽ 12 / AD 571 ഏപ്രിൽ 21 തിങ്കൾ ജനന സ്ഥലം : ശിഅബ് ബനൂ ഹാഷിം എന്ന മലഞ്ചെരുവിലെ മൗലിദു സ്സിഖാഖ് എന്ന വീഥിയിലെ വീട്ടിൽ നിറം : ചുവപ്പ് കലർന്ന വെളുത്ത നിറം ഗോത്രം : ഖുറൈശ് വംശം : ഹാഷിം ഉപ്പ : അബ്ദുള്ള (റ) ഉമ്മ : ആമിന (റ ) വലിയുപ്പ (ഉപ്പ) …

Continue reading

ഖുർആൻ ക്വിസ്സ് – 2

1. ഖുർആൻ എന്ന പദത്തിന്റെ അർത്ഥം? Ans:വായിക്കപ്പെടുന്നത് 2. ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥം? Ans: ഖുർആൻ 3. ഇസ്ലാമിൽ പാരായണം ആരാധനയായി നിശ്ചയിക്കപ്പെട്ട ഏക ഗ്രന്ഥം? Ans: ഖുർആൻ 4. ഖുർആൻ അവതരിച്ചത് എത്ര കാലം കൊണ്ട്? Ans: 23 വർഷം 5. ഖുർആൻ അവതരിച്ച രാത്രിയുടെ പേര്? Ans: ലൈലത്തുൽ ഖദ്ർ 6. ഖുർആൻ അല്ലാഹുവിൻറെ സൃഷ്ടിയാണോ? Ans: അല്ല, അല്ലാഹുവിന്റെ വചനമാണ്. 7. ഖുർആൻ അവതരിക്കുന്നതിനു മുമ്പ് തന്നെ അതിന്റെ പൂർണരൂപം രേഖപ്പെടുത്തിയിരുന്നത് …

Continue reading

MORE KNOWLEDGE (ENGLISH VERSION)

http://www.islamsight.org/en/

Continue reading

സൂറത്ത്‌ ആലിഇംറാന്‍

1. സഹ്‌റാവൈനി എന്നറിയപ്പെടുന്ന സൂറത്തുകള് ഏവ? -അല്‍ ബഖറ, ആലിഇംറാന്‍ 2.മഹ്ശറയില്‍ തണലായി വരികയും സ്വര്‍ഗത്തിന് വേണ്ടി സാക്ഷി നില്‍ക്കുകയും ചെയ്യുന്ന സൂറത്ത് ഏത്? -ആലിഇംറാന്‍ 3. ആലി ഇംറാനില്‍ എത്ര സൂക്തങ്ങളുണ്ട്? -200 4. ഉസ്മാന്‍(റ)ന്റെ കാലത്ത് എഴുതപ്പെട്ട ഖുര്‍ആനിന്റെ രണ്ട് പതിപ്പുകള്‍ സൂക്ഷിക്കപ്പെട്ടത് എവിടെ? -താഷ്‌കന്റിലെ ഉസ്‌ബെകിസ്ഥാന്‍ മ്യൂസിയത്തിലും തുര്‍ക്കിയിലെ ഇസ്താംബൂളിലും 5. പാരായണം ചെയ്യുന്നത് സ്വപ്‌നംകണ്ടാല്‍ വാര്‍ദ്ധക്യത്തില്‍പോലും സന്താനം ലഭ്യമാകാന്‍ കാരണമാകുമെന്ന് സിദ്ധീഖ്(റ)പറഞ്ഞ സൂറത്ത് ഏത്? -ആലി ഇംറാന്‍

Continue reading

സൂറത്തുല്‍ ബഖറ

1. ഖുര്‍ആനിലെ ഏറ്റവും വലിയ സൂറത്ത് ഏത്? -സൂറത്തുല്‍ ബഖറ 2. ഖുര്‍ആനിന്റെ തലവന്‍ എന്ന് നബി(സ്വ) വിശേഷിപ്പിച്ച സൂറത്ത്? -സൂറത്തുല്‍ ബഖറ 3. ഖുര്‍ആനിന്റെ മണ്ഡപം (ഫുസ്താതുല്‍ ഖുര്‍ആന്‍) എന്നറിയപ്പെടുന്ന സൂറത്ത്? -സൂറത്തുല്‍ ബഖറ 4. ഏത് സൂറത്തിലെ കര്‍മശാസ്ത്രമാണ് ഉമര്‍(റ) 12 വര്‍ഷം വിവരിച്ചുകൊടുത്തത്? -സൂറത്തുല്‍ ബഖറയിലെ 5. അല്‍ ബഖറ സൂറത്തിലെ ആയത്തുകളുടെ എണ്ണം? -286 6. മുന്‍വേദങ്ങളിലെ കടഞ്ഞെടുത്ത സൂറത്താണെന്ന് നബി(സ്വ) പറഞ്ഞത് ഏത് സൂറത്തിനെക്കുറിച്ചാണ്? -അല്‍-ബഖറ 7.പാരായണം ചെയ്താല്‍ വീട്ടില്‍ മൂന്ന് …

Continue reading

ആത്മീയം

ദിക്‌റിനു പിന്നിലെ അത്ഭുതഫലങ്ങള്‍ ദിക്ര്‍ ചൊല്ലുന്നവര്‍ക്ക് അനേകായിരം പ്രതിഫലങ്ങള്‍ ഖുര്‍ആനിലും ഹദീസിലും അല്ലാഹു വാഗ്ദാനം ചെയ്തതായി കാണുന്നു. എന്ത് കൊ ണ്ടാണ് ദിക്‌റിന് ഇത്രയും മഹത്വം ലഭിക്കാന്‍ കാര… Source: ആത്മീയം

Continue reading

ഈസാനബി(അ)

? ഇഞ്ചീല്‍ നല്‍കപ്പെട്ട പ്രവാചകന്‍ ഈസാനബി(അ) ? ഈസാനബി(അ) ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട് 25 ? ഇസ്‌റാഈലി കുടുംബത്തിലെ അവസാനത്തെ പ്രവാചകന്‍ ഈസാനബി(അ) ? ഈസാനബി(അ)ന്റെ മാതാവ് മറിയം ബീവി(റ) ? പിതാവില്ലാതെ പിറന്ന നബി ഈസാനബി(അ) ? ഈസാനബി(അ)യുടെ 12 ശിഷ്യന്‍മാര്‍ എന്ത് പേരില്‍ അറിയപ്പെടുന്നു ഹവാരിയ്യൂന്‍ ? മറിയം ബീവി(റ)ന്റെ മാതാപിതാക്കള്‍ മാതാവ് – ഹന്ന, പിതാവ് – ഇംറാന്‍ ? തൊട്ടിലില്‍ നിന്നും സംസാരിച്ച പ്രവാചകന്‍ ഈസാനബി(അ) ? …

Continue reading

യൂനുസ് നബി(അ)

മത്സ്യവയറ്റില്‍ അകപ്പെട്ട പ്രവാചകന്‍ യൂനുസ് നബി(അ) ദുന്നൂന്‍ സ്വാഹിബുല്‍ ഹൂത്ത് എന്നീ പേരുകളില്‍ അറിയപ്പെട്ട പ്രവാചകന്‍ യൂനുസ് നബി(അ) ഐകാവാസികളുടെ സ്ഥലം മദ്‌യന്‍

Continue reading

സകരിയ്യ നബി(അ)

മറിയം ബീവി (അ)നെ വളര്‍ത്തിയ നബി ആര്? സകരിയ്യ നബി(അ) സകരിയ്യ നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ ആവര്‍ത്തിക്കുന്നു? 7 തവണ സകരിയ്യ നബി(അ)ന്റെ പിതാവ് ആര്? ബര്‍ഖിയ യഹൂദികളാല്‍ കൊല്ലപ്പെട്ട രണ്ട് പ്രവാചകന്‍മാര്‍? സകരിയ്യ നബി(അ), യഹ്‌യ നബി(അ)

Continue reading

അയ്യൂബ് നബി(അ)

ബഅല്‍ ഒരു വ്യാജ ദൈവമാണെന്ന് പ്രായോഗികമായി തുറന്നുകാണിച്ച നബി? ഇല്‍യാസ് നബി(അ) യൂനുസ് നബി(അ)ന്റെ പിതാവ് ആര്? മത്താ യൂനുസ് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്രതവണ വന്നിട്ടുണ്ട്? 4 തവണ അയ്യൂബ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്? 4 തവണ അയ്യൂബ് നബി(അ) പിതാവ് ആര്? അമൂസ്വ് അയ്യൂബ് നബി(അ)ന്റെ ഭാര്യ ആര്? റഹ്മ

Continue reading

സുലൈമാന്‍ നബി(അ)

  സുലൈമാന്‍ നബി(അ).ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്? 17 തവണ സുലൈമാന്‍ നബി(അ) ന്റെ പത്‌നി? ആമിന സുലൈമാന്‍ നബി(അ) ന്റെ ഖബ്‌റ് എവിടെ? ബൈത്തുല്‍ മുഖദ്ദസ് സുലൈമാന്‍ നബി(അ) വയസ്സ് എത്ര? 53 കാറ്റിനെ അതീനപ്പെടുത്തിയ നബി ആര്? സുലൈമാന്‍ നബി(അ) ഉറുമ്പുകളുടെ ആശയവിനിമയം മനസ്സിലാക്കിയ പ്രവാചകന്‍? സുലൈമാന്‍ നബി(അ) വായുവില്‍ സഞ്ചരിച്ച ആദ്യമനുഷ്യന്‍? സുലൈമാന്‍ നബി(അ) സുലൈമാന്‍ നബി(അ)ന്റെ കാലത്ത് യമന്‍ ഭരിച്ചിരുന്നത് ആര്? ബില്‍ഖീസ് രാജ്ഞി സുലൈമാന്‍ നബി(അ)ന്റെ ക്ഷണമനുസരിച്ച് …

Continue reading

ദാവൂദ് നബി(അ)

ദുല്‍കിഫ്ല്‍ നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട് = 2 തവണ ഇല്‍യാസ്(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട് = 2 ദാവൂദ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട് = 16 ദാവൂദ് നബി(അ)ന്റെ പിതാവ് ആര് = യസാ പക്ഷികളും പറവകളും തസ്ബീഹ് ചൊല്ലി ആരുടെ കൂടെ = ദാവൂദ് (അ)ന്റെ കൂടെ ദാവൂദ് (അ)ന്റെ വയസ്സ് എത്ര  = 100 ദാവൂദ് (അ)ന്റെന്റെ പുത്രന്‍ = സുലൈമാന്‍ നബി(അ)

Continue reading

മൂസാ നബി(അ)

  മൂസാ നബി(അ)ന്റെയും ഹാറൂന്‍ നബി(അ)ന്റെയും പിതാവ് ആര്? ഇംറാന്‍ ബ്‌നു ഖാഹിസ് ശത്രുവിന്റെ കൊട്ടാരത്തില്‍ വളര്‍ന്ന നബി ആര്? മൂസാ നബി(അ) മൂസാ നബി(അ)ന്റെ ഭാര്യാപിതാവ് ആര്? ശുഐബ് നബി(അ) ഹാറൂന്‍ നബി(അ)ന്റെ ഖബര്‍ എവിടെ? ജബലുഹൂര്‍ കൊലപാതക കുറ്റം ചുമത്തപ്പെട്ടതിന്റെ പേരില്‍ ന്ടുവിട്ട നബി ആര്? മൂസാ നബി(അ) മൂസാ നബി(അ)ന്റെ ഭാര്യ ആര്? സഫൂറ മൂസാ നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്? 136 സീനാ മരുഭൂമിയില്‍ വെച്ച് ഇസ്‌റാഈലര്‍ക്ക് അല്ലാഹു …

Continue reading

ദാരിദ്ര്യം വരുത്തുന്ന കാര്യങ്ങള്‍

താഴെ പറയു കാര്യങ്ങള്‍ ദാരിദ്ര്യമുണ്ടാക്കു കാര്യങ്ങളാണെ് പണ്ഡിതന്മാര്‍ പറയുു. സാമ്പത്തികമായും ശാരീരികമായും മാനസി കമായും ആത്മീയമായും ഓരോ വ്യക്തിക്കും അപചയങ്ങള്‍ സംഭവി ക്കുു. ആരിഫീങ്ങള്‍ വ്യക്തമാക്കു ഇത്തരം കാര്യങ്ങളുടെ യുക്തി ചിലപ്പോള്‍ നമ്മുടെ ബുദ്ധിക്ക് കണ്ടെത്താന്‍ കഴിഞ്ഞെു വരില്ല. നമ്മുടെ ബുദ്ധി തോറ്റുപോകു ഇത്തരം സന്ദഭങ്ങളില്‍ വിനയപുരസ്സരം ആ ഉപദേ ശങ്ങള്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുക. 1. വസ്ത്രത്തിലെ കീറിയ ഭാഗം ധരിച്ചു കൊണ്ട് തുുക. 2. ചവറുകള്‍ വീടിനുള്ളില്‍ ശേഖരിച്ചു വെക്കുക 3. രാത്രി വീട് …

Continue reading

പെരുമ്പടപ്പ് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍.

ജനനം; 1268. മുക്കത്തിനടുത്ത് കക്കാട്. ഉപരി പഠനം നാദാപുരം, പാനൂര്‍, പൊന്നാനി. പൊന്നാനിയിലെ പ്രധാന ഗുരു അലി ഹസന്‍ എന്ന കോയക്കുട്ടി മുസ്‌ലിയാര്‍. ഉസ്താദിന്റെ നിര്‍ദേശ പ്രകാരം പെരുംമ്പടപ്പിലെത്തി. വിലായത്തിന്റെ പദവിയിലേക്ക് ഉയര്‍ന്നപ്പോള്‍ കേളി മികച്ചു. സ്വൂഫി ജീവിതം. അവര്‍ മന്ത്രിച്ച വെള്ളം പെരുമ്പടപ്പിലെ കിണറിലൊഴിച്ചതിനാല്‍ ഇന്നും പ്രസ്തുത കിണര്‍ ജലം വിഷ ചികിത്സക്കുപയോഗിക്കുന്നു. എഡി 1914-ല്‍ വഫാത്. പെരുമ്പടപ്പ് പുത്തന്‍പള്ളിയിലാണ് ഖബ്ര്‍.1334 സ്വഫര്‍ 24.

Continue reading

വെല്ലൂര്‍ ബാഖിയാതുസ്സ്വാലിഹാതിന്റെ ബാനി ഹസ്രത് ശൈഖ് അബ്ദുല്‍ വഹാബ്

ജനനം; 1247(1831) പിതാവ്: ശൈഖ് അബ്ദുല്‍ ഖാദിര്‍. വേലൂരില്‍ നിന്ന് 1271-ല്‍ മദിരാശിയിലെത്തി. ഏഴ് വര്‍ഷം മതപഠനം കഴിച്ചു. പ്രധാന ഉസ്താദ് ഗുലാം ഖാദിര്‍ മദ്രാസി. 1280-ല്‍ വിവാഹം 1284-ല്‍ ഭാര്യ മരിച്ചു. അതേവര്‍ഷം ഹജ്ജിന് പുറപ്പെട്ടു. ഒന്നര വര്‍ഷം മക്കയില്‍ പഠനത്തില്‍ മുഴുകി. പ്രധാന മാര്‍ഗദര്‍ശി ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷുകാരാല്‍ പീഡിപ്പിക്കപ്പെട്ട് ഹിജ്‌റ പോയ റഹ്മതുള്ള കീറാനവി. കൂടാതെ ശൈഖ് അഹ്മദ് സൈനി ദഹ്‌ലാന്‍(റ) ല്‍ നിന്നും ഹദീസ് പഠിച്ചിട്ടുണ്ട്. 1286-ല്‍ നാട്ടില്‍ തിരിച്ചെത്തി. വേലൂരിലെ …

Continue reading

താനൂര്‍ അബദുര്‍റഹ്മാന്‍ ശൈഖ് (റ)

ഹി: 1257-ല്‍ മാഹിയില്‍ ജനിച്ചു.പിതാവ്;അലി മൈ അലവി.പൂര്‍വപിതാക്കന്‍മാര്‍ യമനില്‍.മാഹിയിലെത്തുന്നത് കര്‍ണ്ണാടകയിലെ കുന്താപുരത്ത് വന്ന് താമസമാക്കിയവരില്‍ ചിലര്‍.ശൈഖിന്റെ ആദ്യകാല പഠനം മാഹിയില്‍.ശേഷം തിരൂരങ്ങാടിയില്‍ ഖാളി സൈനുദ്ദീന്‍ മുസ്ലിയാരുടെ ശിഷ്യത്വം.ശേഷം താനൂര്‍ വലിയകുളങ്ങര പള്ളിയില്‍ പരപ്പനങ്ങാടിയിലെ ഔക്കോയ മുസ്ലിയാരുടെ ശിഷ്യത്വം. ശരീഅത്തിന്റെയും ത്വരീഖത്തിന്റെയും ജ്ഞാനങ്ങള്‍ ഔക്കോയ മുസ്ലിയാര്‍ ശിഷ്യനെകുടിപ്പിച്ചു. ഹി: 1288 ല്‍ ഇതേ പള്ളിയില്‍ മുദരിസാക്കി. സ്വന്തം പരിശ്രമ ഫലമായി സ്ഥാപിച്ച താനൂരിലെ ചെറിയ പള്ളിയിലേക്ക് (ശൈഖിന്റെ പള്ളി) ദര്‍സ് മാറ്റി. നഖ്ഷബന്ദി ത്വരീഖത്തിന്റെ ശൈഖായ നുഞ്ഞേരി കുഞ്ഞഹമ്മദ് …

Continue reading

മമ്പുറം സയ്യിദ് ഫള്ല്‍

മമ്പുറം സയ്യിദ് അലവി(റ)തങ്ങളുടെ പുത്രന്‍. 1240-ല്‍ ജനനം. ഉപ്പയുടെ മുരീദുമാരും പ്രസിദ്ധ പണ്ഡിതന്മാരുമായ ഔക്കോയ മുസ്‌ലിയാര്‍, ഉമര്‍ ഖാസി, ഖുസ്വയ്യ്ഹാജി എന്നിവര്‍ ഉസ്ഥാദുമാര്‍. ബ്രിട്ടീഷ് ഭരണത്തിനെതിരെ നിലകൊണ്ടു. ലഘുലേഖകള്‍ പ്രചരണം ചെയ്തു. ജന്മനാട്ടില്‍ നിന്ന് എഡി 1852 മാര്‍ച്ച് 19-ന് 57 അംഗ സംഘത്തിലായി അറേബ്യയിലേക്ക് ഹിജ്‌റ പോയി. യമന്‍, മസകത്, മക്ക, തുര്‍ക്കി എന്നിവിടങ്ങളില്‍ പ്രവാസിയായും ഗവര്‍ണ്ണറായും, ഉപദേഷ്ടാവായും ഇടപെട്ടു. 1901-ല്‍ വഫാത്. കോണ്‍സ്റ്റിനോപ്പിളില്‍ അന്ത്യവിശ്രമം.

Continue reading

ശൈഖ് കുഞ്ഞി അഹ്മദ് (റ) (നൂഞ്ഞേരി ശൈഖ്)

ഹി: 1237-ല്‍ കണ്ണൂരിനടുത്ത് നൂഞ്ഞേരിയില്‍ ജനനം. മുഹമ്മദുല്‍ ഹമദാനിയുടെ ദര്‍സില്‍ (പുറത്തീല്‍) പഠനം. സയ്യിദ് മുഹമ്മദ്ബലാഫതനിയുടെ ശേഷം മേനക്കോത്ത് ഓര്‍’ടെയും ശിഷ്യത്വം. ഹജ്ജിന് പോയി 12 വര്‍ഷം മക്കയില്‍ ആത്മീയ ഗുരു യഹ്‌യാ ദാഗസ്ഥാനിയുടെ ശിക്ഷണത്തില്‍. മടങ്ങി വന്ന് മലബാറില്‍ പ്രവര്‍ത്തനം. താനൂര്‍ ശൈഖ് കമാലുദ്ദൂന്‍ ഹമദാനി, തിരൂരങ്ങാടി നടുവിലെ പള്ളിയിലെ കോടഞ്ചേരി മുസ്ലിയാര്‍ എന്നിവര്‍ നൂഞ്ഞേരി ശൈഖിന്റെ ശിഷ്യരാണ്. ബോംബെയില്‍ നിന്ന് വരുമ്പോള്‍ ഗോവയില്‍ വഫാത് സംഭവിച്ചു. ഹി: 1300 മുഹര്‍റം 28.

Continue reading

ഔകോയ മുസ്‌ലിയാര്‍ പരപ്പനങ്ങാടി (ചെട്ടിപ്പടി)

പേര്: അബൂബകര്‍ കോയ. ഹി: 1222-ല്‍ പരപ്പനങ്ങാടി മരക്കാര്‍ കുടുംബത്തില്‍ ജനനം. പൊന്നാനിയിലെ അഞ്ച് വര്‍ഷം പഠനം കഴിഞ്ഞ് പുറത്തീല്‍ നഖ്ഷബന്ദീ ത്വരീഖതിലെ ശൈഖ് അല്ലാമാ മുഹമ്മദ് ഹമദാനി (റ)യുടെ ശിഷ്യത്വം. വളപട്ടണം, താനൂര്‍ എന്നിവിടങ്ങളിലും പഠിച്ചു. താനൂര്‍ ഗുരു ഉമര്‍ ഖാസി (റ). മമ്പുറം തങ്ങളുമായി സൗഹൃദം. രണ്ട് തവണ ഹജ്ജ് ചെയ്തു. ബാഗ്ദാദ്, ഇസ്താംബൂള്‍ സന്ദര്‍ശിച്ചു. ഇബ്‌റാഹീമുല്‍ ബാജൂരി, ഇമാം ശര്‍വാനി, ദിംയാഥ്വി, കൈറാനവി, സൈനിദഹ്‌ലാന്‍ മുതലായവരുമായി കൂട്ട്‌കെട്ട്. ഔക്കോയമുസ്‌ലിയാരുടെ രണ്ടാമത്തെ ഹജ്ജ് ഹി: …

Continue reading

തിരൂര്‍ പുതിയങ്ങാടി യാഹൂ തങ്ങള്‍. (ആര്‍ക്കാട്) അബ്ദുല്‍ ഖാദിര്‍

ആര്‍ക്കാട് ജന്മസ്ഥലം. ചെറു പ്രായത്തില്‍ തന്നെ ത്യാഗീവര്യന്റെ ജീവതം. നാഗൂര്‍ ശൈഖിന്റെ മഖാം, ആദം മല സന്ദര്‍ശനങ്ങള്‍ കഴിഞ്ഞ് പൊന്നാനി വന്നു പാര്‍ത്തു. പ്രായം അമ്പതിനടുത്ത് തിരൂര്‍ പുതിയങ്ങാടിയിലേക്ക് മാറി. ജീവിതത്തിലുടനീളം കറാമത്തുകള്‍ കാണാം. പൊതു അന്ന ദാനം ഇഷ്ടവേലയായിരുന്നു. ഹി: 1266-ല്‍ തിരൂര്‍ പുതിയങ്ങാടിയില്‍ വഫാതായി. വയസ്സ് 85. പല ഔലിയാഇന്റെയും കാര്യത്തിലെന്ന പോലെ യാഹു തങ്ങളുടെ കാര്യത്തിലും രണ്ട് ദര്‍ഗകളുണ്ടായി.

Continue reading

ഉമര്‍ഖാളി ബിലങ്കൂതി(റ)

ജനനം: 1879-ല്‍ വെളിയങ്കോട്ട്. പതിനൊന്നാം വയസ്സില്‍ പഠനാര്‍ത്ഥം പൊന്നാനിയില്‍. ആദ്യ ഗുരു മമ്മിക്കുട്ടി ഖാസി(മരണം 1217) 1218 മുതല്‍ 1237 വരെ 19 വര്‍ഷം വെളിയങ്കോട് മുദരിസ്. 1237 മുതല്‍ 1257 വരെ താനൂര്‍ വലിയ കുളങ്ങര പള്ളിയില്‍ ദര്‍സ്. 1257 മുതല്‍ 1265 വരെ പൊന്നാനിയില്‍ ദര്‍സും ദീനീ നേതൃത്വവും. പ്രായം കാരണം ദര്‍സ് 1265-ല്‍ വെളിയങ്കോട്ടേക്ക് മാറ്റി. 1273-ല്‍ വഫാത് വരെ അവിടെ ദര്‍സ്. മമ്പുറം തങ്ങളുടെ ശിക്ഷണം. ബ്രിട്ടീഷിനെതിരെ സമരം ചെയ്തു. നികുതി …

Continue reading

റമളാന്‍ ശൈഖ് (പാലത്തുങ്കര റമളാന്‍ ഔലിയ)

കണ്ണൂര്‍ നൂഞ്ഞേരിയിലെ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ ഹജ്ജിന് പോയപ്പോള്‍ ഹറമില്‍ നഖ്ശബന്ദി ഥ്വരീഖതിലെ ഒരു ശൈഖുമായി(മുഹമ്മദ് യഹ്‌യ) അടുത്തു.രിയാള 40 ദിവസം കഴിച്ചു.ഇജാസിയ്യത്തുകളുട കൂട്ടത്തില്‍ ചികില്‍സയുടേതും നല്‍കി.നാട്ടിലെത്തിയാല്‍ ആദ്യം കാണുന്ന വ്യക്തിക്ക് ചികില്‍സയുടെ ഇജാസത്ത് കൈമാറാന്‍ ഉത്തരവിട്ടു.ആദ്യം കാണാനിടയായത് റമളാന്‍ എന്നവരെ.കൈമാറി.ചികില്‍സ പാരമ്പര്യമായി ഇന്നും നടന്ന് വരുന്നു.

Continue reading

കടലുണ്ടി ജമലുല്ലൈലി തങ്ങള്‍(റ)

ജനനം:1165.സ്ഥലം:ഇന്തോനേഷ്യയിലെ’അച്ചി’.പിതാവ്:ബാഅലവി ഖബീലയിലെ സയ്യിദ് അബ്ദുറഹ്മാന്‍.ചെറുപ്പത്തില്‍ തന്നെ ആത്മീയവിജ്ഞാനം നേടി.ദീന്‍ പ്രചാരണത്തിനായി നാടുവിട്ടു.ഇന്ത്യയിലെത്താന്‍ കപ്പല്‍ തരപ്പെടായ്കയാല്‍ മുസ്വല്ല വിരിച്ചു കടലിലൂടെ വന്നു. കടലുണ്ടിയിലെത്തിയ സയ്യിദരെ നാട്ടുകാര്‍ നെഞ്ചേറ്റി. കറാമത്തുകള്‍ നാടറിഞ്ഞു.ജനം ഒഴുകിയെത്തി.മമ്പുറം തങ്ങളുടെ സമകാലികര്‍.ഇരുവരും പരസ്പര ബഹുമാനത്തില്‍ സൗഹൃദം.കേരളത്തിന് ആത്മീയ വസന്തം.കടലുണ്ടിയില്‍ വിവാഹം.സന്താനങ്ങള്‍ ജമലുല്ലൈലി സാദാത്ത് എന്നറിയപ്പെടുന്നു.പൂര്‍വ പിതാക്കളിലൊരു സയ്യിദിന്റെ രാത്രിയില്‍ ഉറക്കമിളച്ചുള്ള ദീര്‍ഘനേര ഇബാദത്ത് നിര്‍ത്തമാണ് രാത്രിയില്‍ ഒഴിഞ്ഞു നില്‍ക്കുന്ന ഒട്ടകത്തിന് പറയുന്ന ജമലുല്ലൈല്‍ വിശേഷണത്തിന് കാരണമെന്ന് പറയപ്പെടുന്നു. കടലുണ്ടിക്കാര്‍ക്കും അങ്ങനെയാണ് സയ്യിദവര്‍കളെ കാണാന്‍ സാധിച്ചത്.മരണം:1230-കടലുണ്ടിയില്‍അന്ത്യവിശ്രമം.

Continue reading

മഞ്ഞക്കുളം ഹുസൈന്‍ (റ)

ടിപ്പുവിന്റെ പാലക്കാട് സമരത്തില്‍ സുല്‍ത്താന്റെ സൈന്യത്തോടൊപ്പം യുദ്ധം ചെയ്തു ശഹീദായി.

Continue reading

ടിപ്പു സുല്‍ത്താന്‍

എഡി 1753-ല്‍ മൈസൂരില്‍ ജനനം. പിതാവ് ഹൈദരലി. പിതാവ് ആര്‍ക്കാട്ടിലെ വിഖ്യാതനയ ആത്മീയഗുരു ടിപ്പുസുല്‍താന്‍ ആലിയ എന്ന ശൈഖിന്റെ മുരീദായിരുന്നു. മകന് ഗുരുവിന്റെ പേര് നല്‍കി. മതശിക്ഷണത്തില്‍ വളര്‍ത്തി. അഞ്ചു ഭാഷയും രാഷ്ട്രീയവും യുദ്ധതന്ത്രവും യൗവ്വനമാവുമ്പോഴേക്ക് ടിപ്പു വശമാക്കി. 1782 ഡിസംബര്‍ 12-ന് പിതാവ് മരിച്ചതോടെ പിതാവിന്റെ രാജപദവിയിലേറി. ഡെച്ചുകാര്‍, ഫ്രഞ്ചുകാര്‍, ബ്രിട്ടീഷുകാര്‍ ഇവര്‍ മൂവരും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതത് നാടുവാഴികളെ തകര്‍ത്ത് വിദേശ ഭരണം ഉറപ്പിക്കാന്‍ എല്ലാ തന്ത്രങ്ങളും യുദ്ധങ്ങളും നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് പിതാവിന്റെ മരണം. …

Continue reading

സയ്യിദ് ശൈഖ് ജിഫ്‌രി (റ) കോഴിക്കോട്.

ഹി: 1139-ല്‍ ഹളര്‍മൗതിലെ ‘തരീം’ ദേശത്ത് ജനനം. (യമന്‍) പിതാവ് സയ്യിദ് മുഹമ്മദ് ജിഫ്രി. പഠനം കഴിഞ്ഞ് 20-ാം വയസ്സില്‍ വ്യാപാര സംഘത്തിനൊപ്പം പായക്കപ്പല്‍ വഴി ഹി; 1159 (എ.ഡി 1741) ല്‍ കോഴിക്കോട്ടു വന്നിറങ്ങി. സ്ഥലം ഖാസിയ് ക്കൊപ്പം സാമൂതിരിയുടെ സ്വീകരണം. രാജാവന്റെ വക കാഴ്ച യായി മാളിയേക്കല്‍ വീടും കല്ലായിയില്‍ തെങ്ങിന്‍ തോട്ടവും നല്‍കി. കൊയിലാണ്ടിയില്‍ സയ്യിദ് മുഹമ്മദ് ഹാമിദ് തങ്ങളുടെ ശിഷ്യത്വം. ഇരുവരും കേരളമാകെ സഞ്ചരിച്ചു ദീനി ഉണര്‍വ്വേകി. പള്ളികള്‍ പണിതു. ഹജ്ജ്, …

Continue reading

സയ്യിദ് ഹസന്‍ ജിഫ്രി (റ)

ജനനം യമനിലെ തരീം. പിതാവ്; സയ്യിദ് മുഹമ്മദ് ജിഫ്രി (റ). കുറ്റിച്ചിറയിലെ ശൈഖ് ജിഫ്രിയുടെ ജ്യേഷ്ട സഹോദരന്‍. മമ്പുറം തങ്ങളുടെ അമ്മാവന്‍. മരണം മമ്പുറത്ത്. മഖാമില്‍ ഖബ്ര്‍.

Continue reading

നൂറുദ്ദീന്‍ ശാലിയാത്തി(റ)

ജനനം കണ്ണൂര്‍ ജില്ലയിലെ പുറത്തില്‍ . പിതാവ് കമാലുദ്ദീന്‍ ശൈഖ്(റ). പിതാമഹന്‍ അബ്ദുല്‍ ഖാദിര്‍ സാനി പുറത്തില്‍. ഹമദാനി കുടുംബം. പൊന്നാനിയില്‍ പഠനം. ചെറു പ്രായത്തില്‍ തന്നെ കറാമത്തുകള്‍ പ്രത്യക്ഷപ്പെട്ടതിനാല്‍ നാട്ടിലറിയപ്പെട്ടു. കണ്ണൂര്‍ മുസ്‌ലിം രാജകുടുംബം ആദരവോടെ സംരക്ഷിച്ചു. സുഹ്‌റവര്‍ദിയ്യ ഥ്വരീഖത് പിതാവില്‍ നിന്ന് സ്വീകരിച്ചു. പര്യടനത്തിനിടയില്‍ ശാലിയത്ത് എത്തി സ്ഥിരതാമസമാക്കി. ഹി: 1041-ല്‍ അവിടെ വഫാത്.

Continue reading

കവരത്തി ദ്വീപ് സയ്യിദ് ഖാസിം (റ)

ജീലാനി പരമ്പരയില്‍പെട്ടവര്‍.ഇറാഖില്‍ ജനനം.ചെറുപ്പത്തില്‍ മാതാപിതാക്കള്‍ വഫാതായി.മക്കയില്‍ താമസിച്ചു പഠിച്ചിട്ടുണ്ട്.ആത്മീയജ്ഞാന സംബന്ധിയായ യാത്രക്കിടയില്‍ കണ്ണുരിലെത്തി.അറക്കല്‍ രാജവംശത്തിന്റ ഭരണപ്രദേശമായ കവരത്തിയില്‍ ക്ഷണിക്കപ്പെട്ടു-അവിടെ വഫാത്.ജാറമുണ്ട്.

Continue reading

നാഗൂര്‍ യൂസുഫ് (റ)

ഹി:939 ല്‍ ലാഹൂര്‍ ജനനം-പിതാവ് നൂറുദ്ദീന്‍ മുഫ്തി.ശാഹുല്‍ ഹമീദുന്നാഗൂരി(റ)യുടെ ശിക്ഷണത്തില്‍ 7-ാം വയസ്സ് മുതല്‍ വളര്‍ന്നു.ശൈഖിന്റെ വഫാതിന് ശേഷം അവിടത്തെ ഖലീഫ.എട്ട് സന്താനങ്ങള്‍.നാഗൂര്‍ ശൈഖിന്റെ ദര്‍ഗ്ഗയുടെ നടത്തിപ്പ് ഈ തലമുറയിലാണ്.ഹി:1031 ല്‍ മരണം നാഗൂറില്‍

Continue reading

കീളക്കര സദഖതുല്ലാഹില്‍ ഖാഹിരി(റ)

ഹി:1040-ല്‍ കായല്‍പട്ടണത്ത് ജനനം.പിതാവ് സ്വൂഫി വര്യര്‍ സുലൈമാന്‍.പ്രധാനഗുരു ചിന്നനൈനവലി.അഞ്ചു വര്‍ഷം മക്കയില്‍ പഠനം.ഖുഥ്ബിയ്യത്തിന് പുറമെ നിരവധി രചനകള്‍.ഹി:1112ന് കീളക്കരയില്‍ വഫാത്.ജാറമുണ്ട്.

Continue reading

പെരിങ്ങത്തൂര്‍ അലികൂഫി (റ)

ഇറാഖിലെ കൂഫ സ്വദേശി. ആത്മീയ ജ്ഞാനം നേടിയ മഹാനര്‍ നാടുവിട്ടു പെരിങ്ങത്തൂര്‍ കനകമലക്കുന്നില്‍ വാസമുറപ്പുച്ചു. വലിയ്യിന്റെ സാന്നിദ്ധ്യം പ്രദേശവാസികളായ അമുസ്‌ലികളില്‍ മാറ്റം സൃഷ്ടിച്ചു. പള്ളിക്ക് സ്ഥലവും മുസ്‌ലിം വീടുകളും ഇതിന്റെ ഫലമായിരുന്നു. ഇന്ന് പെരിങ്ങത്തൂര്‍ അറിയപ്പെട്ട കേന്ദ്രമാണ്. 69. നാഗൂര്‍ ശാഹ് അബ്ദുല്‍ ഖാദിര്‍ (ശാഹുല്‍ ഹമീദുന്നാഗൂരി) ഉപ്പ വഴിയും ഉമ്മ വഴിയും ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീ ലാനിയില്‍ എത്തുന്നു. ജനനം: ഹി: 910-ല്‍ മാണിക്കപ്പൂരില്‍. എട്ടാം വയസ്സോടെ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി. മറ്റു വിദ്യകളില്‍ മുഴുകി. …

Continue reading

സയ്യിദ് മദനി തങ്ങള്‍ ഉള്ളാള്‍(റ)

കാസര്‍ഗോഡിനും മംഗലാപുരത്തിനുമിടക്ക് കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ‘ഉള്ളാളം’ ചരിത്രമുറങ്ങുന്ന സ്ഥലമാണ്. നാല് നൂറ്റാണ്ട് മുമ്പ് മംഗലാപുരം വഴി അവിടെ വന്നിറങ്ങി ബഹു: സയ്യിദ് ശരീഫില്‍ മദനി(റ). വന്നത് മദീനയില്‍ നിന്ന്. ബഹ്‌റില്‍ മുസ്വല്ലായിട്ടായിരുന്നു യാത്രയെന്ന് പല തലമുറ കൈമാറിയുള്ള ചരിത്രം പറയുന്നു. അജ്മീറിലെത്തിയ ഖാജാ മുഈനുദ്ധീന്‍ (ഖ.സി) അവര്‍കള്‍ക്ക് സംഭവിച്ചത് പോലെ ഉള്ളാളത്തിലെത്തിയ സയ്യിദവര്‍ കള്‍ക്കും സംഭവിച്ചു. അഥവാ, അത്ഭുതങ്ങള്‍ കണ്ട് വിസ്മയം കൊണ്ട ജനം ബഹു: സയ്യിദരെ നെഞ്ചേറ്റി. വിശ്വാസികള്‍ വര്‍ദ്ധി ച്ചു. നാട് …

Continue reading

സൈനുദ്ധീന്‍ മഖ്ദൂം(റ) രണ്ടാമന്‍

ഹി: 938 എഡി 1532 ല്‍ വടകരക്കടുത്ത് ചോമ്പാലില്‍ (കുഞ്ഞിപ്പള്ളി) ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ജനന മരണം സംബന്ധിച്ച് തറപ്പിച്ച് പറയുന്ന രേഖകള്‍ കണ്ടെത്തിയവരു ണ്ടാകാം. പേര്: അഹ്മദ്. പിതാവ്: മുഹമ്മദ് ഗസാലി(റ). പിതൃവ്യന്‍: അബ്ദുല്‍ അസീസ്(റ). മാതാവ്: വടകര ചോമ്പാലില്‍ ‘വലിയക ത്ത് കരകെട്ടി’തറവാട്ടിലെ ഒരു മതഭക്ത. ഉന്നത വ്യക്തിത്വ ങ്ങളെ സംഭാവന ചെയ്ത ഈ തറവാടിന് 1000 ത്തോളം വര്‍ഷത്തെ ഇസ്‌ലാമിക പാരമ്പര്യമുണ്ട്. ചോമ്പാല്‍ കടല്‍ത്തീരത്തുള്ള പഴയ ജുമുഅത് പള്ളി സ്ഥാപിച്ചത് ഈ തറവാട്ടുകാരാണ്. …

Continue reading

ഇടിയങ്ങര മാമുക്കോയ ശൈഖ് (റ) (മുഹമ്മദുല്‍ ഹുമസി)

ജനനം കോഴിക്കോട്. പിതാവ് അറബ് നാട്ടില്‍ നിന്ന് വന്ന വ്യാപാരി അലാഉദ്ധീന്‍ ഹുമസി. മതപഠനം കഴിഞ്ഞ് വ്യാപാരത്തില്‍ ഇറങ്ങിയെങ്കിലും പ്രപഞ്ചത്യാഗ താത്പര്യത്താല്‍ അത് ഉപേക്ഷിച്ചു. ആത്മീയാന്വേഷണപര്യടനങ്ങള്‍ നടത്തി. ആത്മാജ്ഞാനികളില്‍ നിന്ന് ഇജാസത്ത് നേടി. മരണം: ഹി: 930 റജബ് 5-ന്. കോഴിക്കോട് അന്ത്യവിശ്രമം.

Continue reading

സകരിയല്‍ അന്‍സാരി (826-926)

പേര്: സകരിയ. പിതാവ്: മുഹമ്മദ് അന്‍സാരി. പാരമ്പര്യത്തില്‍ ഖസ്‌റജി ഗോത്രക്കാരന്‍. കര്‍മ്മ ശാസ്ത്രവും തസവ്വുഫും മുറുകെപ്പിടിച്ച നേതാവ്. ഒരു സെക്കന്റെ് ഇടവേള ലഭിക്കുമ്പോഴേക്കും അല്ലാഹ് അല്ലാഹ് എന്ന് ദിക്ര്‍ ആവര്‍ത്തിക്കുന്നവര്‍. ഹി: 826-ല്‍ ജനനം. ഈജിപ്തിലേക്ക് പ്രവാസം. ആദ്യനാളുകളില്‍ വിശപ്പിന്റെ വിളി സഹിക്കവയ്യാതെ ബത്തക്കയുടെ പുറം തോട് പെറുക്കി ഭക്ഷിച്ചിട്ടുണ്ട്. ശ്രുതി വന്നതില്‍ പിന്നെ ഭരണാധിപന്റെ നിര്‍ബന്ധത്തില്‍ ഖാസി ജോലി ഏറ്റെടുത്തു. ഫത്ഹുര്‍റഹ്മാന്‍്, തുഹ്ഫതുല്‍ ബാരി, ശര്‍ഹു ഈസാഗോജി, അസ്‌നല്‍ മഥ്വാലിബ് ഗായതുല്‍ ഉസ്വൂല്‍, ശര്‍ഹുല്‍ ബഹ്ജ …

Continue reading

ബീമാപള്ളി ബീവി (റ)

ഹി:850 നോടടുത്ത് ജനനം എന്ന് കരുതപ്പെടുന്നു.അറേബ്യയില്‍ ജനനം.അഹ്‌ലുബൈതാണ്.മകന്‍ മാഹീന്‍ അബൂബകറിനൊപ്പം ഇന്ത്യയിലെത്തി.തെക്ക് തിരുവല്ലം രാജാവ് മാര്‍താണ്ട വര്‍മയുടെ (ഏ ഡി 1478-1528)ഭരണമേഖലയില്‍ താമസം.മകന്ന് ശഹാദത്ത് മരണം.40-ാം ദിവസം ബീവിയും മരിച്ചു.

Continue reading

താജുസ്സുബ്കി (727-771)

പേര്: അബ്ദുല്‍ വഹാബ്. പിതാവ്: തഖിയ്യുദ്ധീന്‍ അലിയ്യുസ്സുബ്കി. ഹി: 727 ഈജിപ്തില്‍ ജനനം. ഹി: 739ല്‍ ഡമസ്‌കസില്‍ പഠനം. യൗവനത്തില്‍ തന്നെ രചനാ വൈഭവം. ഖാളീ ചുമതല. രചനകളിലേറിയതും ഉയര്‍ന്ന ക്‌ളാസുകളികളില്‍ മാത്രം പഠിപ്പിക്കുന്നത്. ജംഉല്‍ ജവാമിഅ്, മന്‍ഉല്‍ മവാനിഅ്, റഫ്ഉല്‍ ഹാജിബ് അന്‍മുഖ്തസറി ഇബ്‌നുല്‍ ഹാജിബ്, ശര്‍ഹു മിന്‍ഹാജുല്‍ ബൈളാവി എന്നിവ എന്നും ക്ലാസിക്കുകള്‍ തന്നെ. ഇരുപത് വയസ്സിന് മുമ്പേ ഗുരു ഇബ്‌നുന്നഖീബില്‍ നിന്ന് ഫത്‌വക്ക് ഇജാസത്ത്. ഹി: 771-ല്‍ വഫാത്.

Continue reading

തഖിയ്യുസ്സുബ്കി (683-756)

പേര്: അലി. പിതാവ്: അബ്ദുല്‍ കാഫി, താജുസ്സുബ്കിയുടെ പിതാവ്. ഹി: 683-ല്‍ ഈജിപ്തിലെ ‘സുബ്ക്’ വില്ലേജില്‍ ജനനം. കൈറോയില്‍ പഠനം.ഇബ്‌നു രിഫ്അ, ബാജി, ദിംയാഥ്വി മുതലായവര്‍ ഗുരുപ്രധാനികള്‍. തസ്വവുഫ് പഠനം ഇബ്‌നു അതാഇല്ലാഹില്‍ നിന്ന്. അറിയപ്പെട്ട മുദരിസ്.ഉപ്പയുടെ ‘ഫതാവാ’ മകന്‍ നാല് വാള്യങ്ങളിലായി ശേഖരിച്ചു. ഇബ്‌നു തീമിയ്യയെ ഖണ്ഡിച്ചു ഗ്രന്ഥമെഴുതി -അത്തഹ്ഖീഖ്, ശിഫാഉ സഖാം ഫീ സിയാറത്തി ഖൈറില്‍ അനാം- ഒട്ടേറെ ശാസ്ത്ര ശാഖകളില്‍ 150 ഓളം രചനകളുണ്ട്. പ്രഗല്‍ഭരായ രണ്ടു സന്താനങ്ങള്‍ താജുദ്ദീന്‍, ബഹാഉദ്ധീന്‍. ഇരുവരും …

Continue reading

ഇബ്‌നു ദഖീഖുല്‍ ഈദ് (625-70

മാതാപിതാക്കള്‍ ഈജിപ്തില്‍ നിന്ന് പുറപ്പെട്ട് ഹജ്ജ് യാത്രയിലായിരിക്കെ സൗദിയിലെ യന്‍ബൂഅ് (യാമ്പൂ) പ്രദേശത്ത് ഹി: 625-ല്‍ ജനനം.പേര്: മുഹമ്മദ്.ചോരക്കുഞ്ഞിനേയും എടുത്ത് ത്വവാഫ് ചെയ്യുമ്പോള്‍ മകനെ ആലിമാക്കണമെന്ന പ്രാര്‍ത്ഥന ഫലിച്ചു. പിതാവില്‍ നിന്ന് മാലികി ഫിഖ്ഹ് പഠിച്ചതിന് ശേഷം ഇസ്സുബ്‌നു അബ്ദിസ്സലാം(റ) ല്‍ നിന്ന് ശാഫിഈ ഫിഖ്ഹും പഠിച്ചു. ചില രാത്രികളില്‍ 2 ജില്‍ദുവരെ നോക്കിത്തീര്‍ക്കുന്ന നിത്യ വായന (മുഥ്വാലഅ) അത്ഭുതാവഹം. മാലികി ഫിഖ്ഹിലുള്ള മുഖ്തസ്വര്‍ ഇബ്‌നില്‍ ഹാജിബിന്നും ശാഫിഈ ഫിഖ്ഹിലുള്ള മുഖ്തസ്വര്‍ തബ്‌രീസിക്കും ശര്‍ഹ് എഴുതിയിട്ടുണ്ട്. ഹി:702 …

Continue reading

സയ്യിദ് അഹ്മദുല്‍ ബദവി(റ)

നബി കുടുംബാംഗം. ഹി: 596-ല്‍ ഈജിപ്തില്‍ ജനനം. ഈജിപ്തിലെ ‘ഥന്‍ദതാ’ പ്രദേശത്ത് ഇബാദത്തില്‍ മുഴുകി ജന ശ്രദ്ധനേടി. ഹാഫിള് ഇബ്‌നു ഹജര്‍(റ), സുയൂഥി ഇമാം, ഇബ്‌നു ദഖീഖില്‍ ഈദ്, തുടങ്ങിയ മഹാന്മാരെല്ലാം പുകഴ്ത്തിപ്പറഞ്ഞി ട്ടുണ്ട്. നിരവധി കറാമത്തുകള്‍ പ്രത്യക്ഷമായി. 675ല്‍ വഫാത്. ഈ ജിപ്തിലെ ദര്‍ഗകളില്‍ ഏറ്റം പ്രശസ്തം എന്ന് പറയാം ഇവരുടെ ദര്‍ഗയെക്കുറിച്ച്. ഒരു വര്‍ഷം ലക്ഷത്തിന് പുറത്ത് സിയാറത് യാ ത്രികര്‍ അവിടെയെത്തുന്നു. സിയാറത് സൗകര്യമൊരുക്കാന്‍ നിര വധി പോലീസ് വാഹനങ്ങള്‍ നിത്യവും കര്‍മരംഗത്ത്. …

Continue reading

ഖസ്‌വീനി (….665)

പേര്: അബ്ദുല്‍ ഗഫാര്‍. പിതാവ്: അബ്ദുല്‍ കരീം. ഖുറാസാനിലെ ഖസ്‌വീന്‍ സ്വദേശം. മഹാ പണ്ഡിതന്‍. നിരവധി രചനകള്‍. ഹാവിസ്വഗീര്‍, ലുബാബ്, ശര്‍ഹുല്ലുബാബ എന്നിവ പ്രസിദ്ധം. ഹാവി എന്ന ഗ്രന്ഥം ഇബ്‌നുല്‍ മുഖ്‌രി ചുരുക്കി. പേര് ഇര്‍ശാദ്. ഇബ്‌നുല്‍ വര്‍ദി പദ്യവത്കരിച്ചു. പേര് ് ബഹ്ജത്. സുഹ്‌റവര്‍ദി ഇമാമുമായി ഹജ്ജ് വേളയില്‍ ഒത്തുകൂടി. അന്വേഷിച്ചറിയലിന് സുഹ്‌റവര്‍ദി ഇമാമിനുണ്ടായ ഒരു അസാധാരാണ വാസനാനുഭവം നിമിത്തമായി. ഇമാം ഖസ്‌വീനി അല്‍ഹാവി എന്ന ഗ്രന്ഥം എഴുതുകയായിരുന്നു. പെട്ടെന്ന് പണി പൂര്‍ത്തിയാക്കാന്‍ സുഹ്‌റവര്‍ദി പ്രേരിപ്പിച്ചു. …

Continue reading

ഇബ്‌നു അബ്ദിസ്സലാം (577-660)

പേര്: അബ്ദുല്‍ അസീസ്. പിതാവ്: അബ്ദുസ്സലാം. ഹി: 577-ല്‍ ജനനം. ഇബ്‌നു അസാകിര്‍, ആമുദി തുടങ്ങിയവര്‍ ഗുരുനാഥന്മാര്‍. ഇബ്‌നു ദഖീഖില്‍ ഈദ്, ബാജി, ദിംയാഥ്വി മുതലായവര്‍ ശിഷ്യന്മാര്‍. ഡമസ്‌കസില്‍ അദ്ധ്യാപനം. അമവിയ്യ മസ്ജിദില്‍ ഖുതുബ-ഇമാമത്. സൂഫിസത്തില്‍ ഗുരു ഇമാം സുഹ്‌റ വര്‍ദിയാണ്. അല്‍ ഖവാഇദുല്‍ കുബ്‌റാ, മജാസുല്‍ ഖുര്‍ആന്‍, ഫതാവാ മൗസിലിയ്യ തുടങ്ങി നിരവധി കൃതികള്‍. ഹി: 660-ല്‍ വഫാത്. അല്‍ഖറാഫയില്‍ ഖബര്‍.(കൈറോ)

Continue reading

ഇബ്‌നു സ്വലാഹ് (577-643)

പേര്: ഉസ്മാന്‍. പിതാവ്: അബ്ദുര്‍റഹ്മാന്‍. ഹി: 577-ല്‍ കുര്‍ദിസ്ഥാനിലെ ശര്‍ഖാന്‍ ഗ്രാമത്തില്‍ ജനനം. പിതാവ് കുര്‍ദികളില്‍ എണ്ണം പറഞ്ഞ കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍. പിതാവില്‍ നിന്നുള്ള പഠനം കഴിഞ്ഞ് തൊട്ടടുത്ത് ഇറാഖിലെ മൗസിലില്‍ പഠനം. ഖുറാസാന്‍, ഡമസ്‌കസ് എന്നിവടങ്ങളില്‍ ജോലിയും തുടര്‍പഠനവും. ജീവിതത്തില്‍ ഒരു ചെറുദോഷം വരെ ചെയ്തിട്ടില്ല എന്ന് അവര്‍ തന്നെക്കുറിച്ചു ഓര്‍ക്കാറുണ്ടായിരുന്നു. ഹി: 643 റബിഉല്‍ ആഖിര്‍ 15-ന് ഡമസ്‌കസില്‍ വഫാത്. മഖാബിറുസ്സഫിയ്യയില്‍ ഖബര്‍. സ്ഥിരം സന്ദര്‍ശകര്‍, ബര്‍കത്ത് എടുക്കുന്നവര്‍. അവിടെ ദുആഇന് ഉത്തരം …

Continue reading

ഖുഥുബുദ്ദീന്‍ ബക്തിയാര്‍ കാകി (റ) – ഡല്‍ഹി

ഖാജാ മുഈനുദ്ദീന്‍ (റ)ന്റെ ഏല്‍പന പ്രകാരം ഡല്‍ഹിയില്‍ ആത്മീയ നേതൃത്വം വഹിച്ചു. സുല്‍ത്താന്‍ ശംസുദ്ദീന്‍ അല്‍തമിശ് മഹ്‌റൊലിയില്‍ പൊതുജനത്തിന് ഉപകരിക്കും വിധം കുളം കുഴിപ്പിച്ചത് ഖുഥുബുദ്ദീന്‍ അവര്‍കളുടെ മേല്‍നോട്ടത്തിലാ യിരുന്നു. ഈ കുളത്തിനരികെ ഇരുന്ന് ശൈഖവര്‍കള്‍ ഇബാദത്തില്‍ മുഴുകിയിട്ടുണ്ട്. കുളം ഇന്നും നില നില്‍ക്കുന്നു. ഹാഫിളായിരുന്ന ബഖ്തിയാര്‍ (റ) രാത്രിയില്‍ 300 റക്അത് സുന്നത് നിസ്‌കരിക്കുമായിരുന്നു. ഹി: 634-ല്‍ റ:അ:4-ന് വഫാത്. മഹ്‌റൊലിയില്‍ ഖബ്ര്‍. ഹി: 569-ല്‍ അഫ്ഗാനിസ്ഥാനിലെ കാബൂളിനടുത്ത് കോട്ടുദാനിയില്‍ ജനിച്ച ശൈഖ് ഫരീദുദ്ദീന്‍ ഔലിയ …

Continue reading

അജ്മീര്‍ ഖാജാ മുഈനുദ്ദീന്‍ ഹസന്‍(റ)

ഹി:537 ന് ഇറാനിലെ സഞ്ചര്‍ ഗ്രാമത്തില്‍ ജനനം.സയ്യിദ് കുടുംബം. പിതാവ് ഗിയാസുദ്ദീന്‍(റ).വംശപരമ്പരയിലെ ആദ്യത്തെയാള്‍ പേര്‍ഷ്യയിലെ’ചിശ്ത്’ഗ്രാമക്കാരനാവുകയാല്‍ അതിലേക്ക് ചേര്‍ത്ത്’ചിശ്തി’എന്ന് വിളിക്കപ്പെടുന്നു.ചിശ്തിയ്യ ത്വരീഖതും കാരണം തന്നെ.കുട്ടിക്കാലത്ത് കുടുംബം ഖുറാസാനിലെ നിഷ്പ്പൂരിലേക്ക് താമസം മാറ്റി.14-ാം വയസ്സില്‍ പൂര്‍ണ്ണ യതീം.കുടുംബസ്വത്തായിരുന്ന മുന്തിരിത്തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍ അവിടെ കയറിവന്നു ഒരു ഫഖീര്‍- ഇബ്‌റാഹീം ഖറൂസി- ആഗതര്‍ നല്‍കിയ റൊട്ടി തിന്നതും ഖാജയില്‍ മാറ്റം.അല്ലാഹു അല്ലാത്ത എല്ലാം മറന്നു.ശേഷം ലോകസഞ്ചാരം.ബഗ്ദാദ്, ഈജിപ്ത്, കൊര്‍ഡോബ, തുര്‍ക്കി, നിഷാപ്പൂര്‍, സമര്‍ഖന്‍ദ്, വഴി ബുഖാറയിലെത്തി.അവിടെ കുറച്ചുനാള്‍ മൗലാനാ ഹിസാമുദ്ദീന്‍ ബുഖാരിയുടെ ശിഷ്യത്വം.ശേഷം …

Continue reading

ഇമാം റാഫിഈ(റ)

പേര്അബ്ദുല്‍ കരീം, സ്വദേശം: ഖസ്‌വീന്‍. (ഇസ്ബഹാന്‍, ഖുറാസാന്‍)റാഫിഈ എന്ന നാമം വന്നത് പിതാമഹന്‍മാരി ലൊരിലൊരാളായ ‘റാഫിഅ്’ ലേക്ക് ചേര്‍ത്ത് കൊണ്ട്. ജനനം: ഹി: 555. പിതാവ് : മുഹമ്മദ്. രചനകളില്‍ പ്രധാനം : അസീസ് (ശര്‍ഹുല്‍ കബീര്‍), മുഹറര്‍. ഹിജ്‌റ 623 ദുല്‍ഖഅദ് മാസം ഖസ്‌വീനില്‍ വഫാത്ത്. രചന സമയത്ത് വിളക്കില്‍ എണ്ണ കഴിഞ്ഞ പ്പോള്‍ മുമ്പിലുള്ള മരം പ്രകാശിച്ചതടക്കം നിരവധി കറാമത്ത്. നവവി ഇമാമിന്റെ മിന്‍ഹാജ് റാഫിഇയുടെ മുഹര്‍റര്‍ ചുരുക്കിയും ചേര്‍ത്തും അഭിപ്രായ വ്യത്യാസങ്ങളിലെ ഏറ്റം …

Continue reading

ഇമാം ബഗവി (………-516)

പേര്: ഹുസൈന്‍. പിതാവ് : മസ്ഊദ്. ഖുറാസാനിലെ ‘ബഗ്‌വബഗ്ശൂര്‍’ എന്ന ഗ്രാമത്തില്‍ ജനനം. ഈ വില്ലേജിലേക്ക് ചേര്‍ത്തു കൊണ്ട് ‘ബഗ്‌വി’ എന്നറിയപ്പെട്ടു. മുഹ്‌യിസ്സുന്ന എന്ന സ്ഥാനപ്പേര്. തഫ്‌സീറിലും ഹദീസിലും പ്രാവീണ്യം. ഫിഖ്ഹില്‍ അത്തഹ്ദീബ്, ഹദീസില്‍ മസ്വാബീഹ്, ശര്‍ഹുസ്സുന്ന, തഫ്‌സീറില്‍ മആലിമുത്തന്‍സീല്‍ എന്നീ രചനകള്‍ സുപ്രസിദ്ധം. ഹി: 516-ല്‍ മര്‍വുറൂദില്‍ വഫാത്.

Continue reading

ഏര്‍വാടി ഇബ്‌റാഹീം ബാദുഷാ (റ)

ഹി: 500 നടുത്ത് മദീനയില്‍ ജനനം. മസ്ജിദുന്ന ബവിയിലെ ഇഅ്തികാഫിനിടയില്‍ സ്വപ്ന ദര്‍ശനം വഴി നബി(സ)യുടെ നിര്‍ദ്ദേശം ഇന്ത്യയിലേക്ക് പ്രബോധന യാത്ര നടത്താന്‍. ഇറാഖ്, ഇറാന്‍ ബലൂചിസ്ഥാന്‍ വഴി വടക്കേ ഇന്ത്യയിലെത്തി. അഫ്താബ്‌സിംഗ്, ഗുജറാത്തിലെ കുധാസിംഗ് എന്നിവരുടെ എതിര്‍പ്പ് തട്ടിമാറ്റി ഇന്ത്യയെ ശുദ്ധീകരിച്ചു. ശേഷം പ്രതിനിധികളെ നിശ്ചയിച്ചു മദീനയിലേക്ക് മടങ്ങി. ഒരു ഇടവേളക്ക് ശേഷം നബി(സ)യില്‍ നിന്ന് ദക്ഷിണേന്ത്യയിലേക്ക് നിയോഗം. കുടുംബാംഗങ്ങളും പരിവാരങ്ങളുമായി കടല്‍ യാത്ര. കണ്ണൂര്‍ കടപ്പുറത്തിറങ്ങി. ദീന്‍ പ്രചരണം നടത്തിക്കൊണ്ട് കൊച്ചി വിഴിഞ്ഞം വഴി …

Continue reading