ISLAM QUIZ

പ്രവാചകന്‍മാര്‍

ഖുര്‍ആനില്‍ പേര് പറയപ്പെട്ട 25 മുര്‍സലുകള്‍

1. ആദം നബി(അ)
2. ഇദ്‌രീസ് നബി(അ)
3. നൂഹ് നബി(അ)
4. ഹൂദ് നബി(അ)
5. സ്വാലിഹ് നബി(അ)
6. ഇബ്‌റാഹീം നബി(അ)
7. ലൂത്വ് നബി(അ)
8. ഇസ്മാഈല്‍ നബി(അ)
9. ഇസ്ഹാഖ് നബി(അ)
10. യഹ്ഖൂബ് നബി(അ)
11. യൂസുഫ് നബി(അ)
12. ശുഐബ് നബി(അ)
13. അയ്യൂബ് നബി(അ)
14. മൂസ നബി(അ)
15. ഹാറൂന്‍ നബി(അ)
16. ദുല്‍കിഫില്‍ നബി(അ)
17. ദാവൂദ് നബി(അ)
18. സുലൈമാന്‍ നബി(അ)
19. ഇല്‍യാസ് നബി(അ)
20. അല്‍യസഅ് നബി(അ)
21. യൂനുസ് നബി(അ)
22. സകരിയ്യ നബി(അ)
23. യഹ് യ നബി(അ)
24. ഈസാ നബി(അ)
25. മുഹമ്മദ് നബി(സ്വ)

ആദം നബി (അ)

  • ആദ്യത്തെ നബി ആര്?
    > ആദം നബി (അ)
    മാതാവും പിതാവും ഇല്ലാത്ത നബി?
    > ആദം നബി (അ)
    ആദം എന്ന പദത്തിന് അര്‍ത്ഥം?
    > തവിട്ട് നിറമുള്ളവന്‍
    ആദം നബി(അ)ന്റെ പത്‌നി?
    > ഹവ്വാഅ് ബീവി
    ആദ്യമനുഷ്യന്‍ ആദ്യം പറഞ്ഞ വാക്ക്?
    > അല്‍ഹംദുലില്ലാഹ്
    അസ്സലാമു അലൈക്കും എന്ന് ആദ്യം ചൊല്ലിയത് ആര്?
    > ആദം നബി (അ)
    നബി എന്ന അറബി പദത്തിന് മലയാളത്തില്‍ സമാന്യമായി നല്‍കുന്ന പദം?
    > പ്രവാചകന്‍
    ആദം നബി(അ) ഭൂമിയില്‍ ആദ്യമായി പാദമൂന്നി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം?
    > സിലോണ്‍ (ദജ്‌ന)
    ആദം നബി(അ)ന്റെ വയസ്സ് ?
    > 960
    ആദം നബി(അ)ന്റെ ഖബ്‌റ് എവിടെ?
    > മക്കയിലെ ജബല്‍ അബീഖുബൈസിന് മുകളില്‍
    ഹവ്വാബീവി(റ) വഫാത്തായതും ഖബ്‌റടക്കപ്പെട്ടതും എവിടെ?
    > ജിദ്ദ
    ആദം നബി(അ)ന്റെ മക്കളില്‍ ഒറ്റക്കുട്ടിയായി ജനിച്ചത്?
    > സീസ്(അ)
    ഏടുകള്‍ നല്‍കപ്പെടുകയും എന്നാല്‍ ഖുര്‍ആനില്‍ പേര് പറയപ്പെടാതിരിക്കുകയും ചെയ്ത നബി?
    > സീസ്(അ)
    ആദം നബി(അ)ന് നല്‍കപ്പെട്ട ഏടുകള്‍ എത്ര?
    > 10
    ശീസ് നബി(അ)ന് നല്‍കപ്പെട്ട ഏടുകള്‍ എത്ര?
    > 50
    ആദം നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
    > 25
    ആദം നബി(അ)ന്റെ സ്വര്‍ഗത്തിലെ സ്ഥാനപ്പേര് എന്ത്?
    > അബൂ മുഹമ്മദ്
    അബുല്‍ ബശര്‍ ആര്?
    > ആദം നബി (അ)

ഇദ്‌രീ്‌സ് നബി(അ)

അഖ്‌നൂഖ്
ആദ്യമായി പേനകൊണ്ട് എഴുതിയത് ആര്?
> ഇദ്‌രീ്‌സ് നബി(അ)
ആദ്യമായി വസ്ത്രം തുന്നിയതും തുന്നിയ വസ്ത്രം ധരിച്ചതും ആര്?
> ഇദ്‌രീ്‌സ് നബി(അ)
ആദ്യമായി യുദ്ധ സാമഗ്രികള്‍ നിര്‍മിച്ചതും സത്യനിഷേധിളോട് ആയുധവുമായി പോരാടിയതും ആര്?
> ഇദ്‌രീ്‌സ് നബി(അ)
ഇദ്‌രീ്‌സ് നബി(അ)ന് നല്‍കപ്പെട്ട ഏടുകള്‍ എത്ര?
> 30
ഇദ്‌രീ്‌സ് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
> 2
ഇദ്‌രീ്‌സ് നബി(അ)ന്റെ പിതാവ് ആര്?
> യാരിദ്
ഇദ്‌രീ്‌സ് നബി(അ) ജനിച്ചത് എവിടെ?
> ബാബിലോണ്‍
ഇദ്‌രീ്‌സ് നബി(അ)നെ ആകാശത്തേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ വയസ്സ്?
> 350

നൂഹ് നബി(അ)

ശിര്‍ക്കിനെ എതിര്‍ക്കാന്‍ അല്ലാഹു അയച്ച ആദ്യത്തെ റസൂല്‍ ആര്?
> നൂഹ് നബി(അ)
നൂഹ് നബി(അ)ന്റെ യഥാര്‍ത്ഥ നാമം?
> അബ്ദുല്‍ ഗഫ്ഫാര്‍
നൂഹ് എന്ന പദത്തിനര്‍ത്ഥം എന്ത്?
> ധാരാളം കരയുന്നവന്‍
നൂഹ് നബി(അ)ന്റെ പിതാവ് ആര്?
> ലാമക്
ലോകത്തിലെ ആദ്യത്തെ കപ്പല്‍ നിര്‍മിച്ചത് ആര്?
> നൂഹ് നബി(അ)
നൂഹ്‌നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്രതവണ വന്നിട്ടുണ്ട്?
> 43
നൂഹ് നബി(അ)ന്റെ ഖബ്‌റ് എവിടെ സ്ഥിതിചെയ്യുന്നു?
> കൂഫയില്‍
ശൈഖുല്‍ അമ്പിയാഅ് ആര്?
> നൂഹ് നബി(അ)
പ്രവാചകന്മാരില്‍ ഏറ്റവും കൂടുതല്‍ ജീവിച്ചത് ആര്?
> നൂഹ് നബി(അ)
പനി ആദ്യമായി ഭൂമിയിലിറങ്ങിയത് എപ്പോള്‍?
> നൂഹ് നബി(അ)ന്റെ കാലത്ത്
പ്രവാചകന്‍മാരായ രണ്ട് ഭര്‍ത്താക്കന്‍മാരില്‍ വിശ്വസിക്കാതിരുന്ന ഭാര്യമാര്‍ ആരൊക്കെ?
നൂഹ് നബി(അ)ന്റെയും ലൂത്വ് നബി(അ)ന്റെയും ഭാര്യമാര്‍

ഹൂദ് നബി(അ)

ബനൂആദിലേക്ക് നിയുക്തനായ പ്രവാചകന്‍ ആര്?

ഹൂദ് നബി(അ)
ഹൂദ് നബി(അ)ന്റെ പിതാവ് ആര്?
> അബ്ദുല്ല
ഹൂദ് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്?
> 7
ഹൂദ് നബി(അ) വയസ്സ് എത്ര?
> 464
ഹൂദ് നബി(അ)ന്റെ ഖബ്‌റ് എവിടെ?
> തരീം

സ്വാലിഹ് നബി(അ)

സമൂദ് സമുദായത്തില്‍ വന്ന പ്രവാചകന്‍?

സ്വാലിഹ് നബി(അ
സമൂദുകള്‍ ജീവിച്ച കാലഘട്ടം എന്ത് പേരില്‍ അറിയപ്പെടുന്നു?
> ശിലായുഗം
സമൂദിന്റെ വാസസ്ഥലം എവിടെ?
> ഹിജ്‌റ്
സ്വാലിഹ് നബി(അ)ന്റെ പിതാവ് ആര്?
> ഉബൈദ്
സ്വാലിഹ് നബി(അ)ന്റെ വയസ്സ് എത്ര?
> 280
സ്വാലിഹ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്രതവണ പരാമര്‍ശിച്ചിട്ടുണ്ട്?
> 9
ആദ് സമൂഹം വസിച്ചിരുന്നത് എവിടെ?
> യമനിലെ അഹ്ഖാഫ്
സ്വാലിഹ് നബി(അ)ന്റെ ഒട്ടകത്തെ അറുത്തത് ആര്?
> ഖുദാര്‍

ഇബ്‌റാഹീം നബി(അ)

  • ഒരു വ്യക്തിയല്ല, ഒരു സമൂഹമാണെന്ന് ഖുര്‍ആന്‍ പരാമര്‍ശിച്ച നബി ആര്?
  • – ഇബ്‌റാഹീം നബി(അ)
    അഗ്നികുണ്ഡത്തില്‍ എറിയപ്പെട്ട പ്രവാചകന്‍ ആര്?
    – ഇബ്‌റാഹീം നബി(അ)
    ഇബ്‌റാഹീം നബി(അ)ന്റെ പിതാവ് ആര്?
    – താരഖ്
    ഇബ്‌റാഹീം നബി(അ)ന്റെ സ്ഥാനപ്പേര് എന്ത്?
    – ഖലീലുല്ലാഹ്
    ഇബ്‌റാഹീം നബി(അ)ന്റെ ജനനസ്ഥലം എവിടെ?
    – ബാബിലോണ്‍
    ഇബ്‌റാഹീം നബി(അ) വയസ്സ് എത്ര?
    – 200
    ഇബ്‌റാഹീം നബി(അ)ന്റെ ഖബ്‌റ് എവിടെ?
    – ഫലസ്തീനിലെ ഖലീല്‍ പട്ടണത്തില്‍
    അബുല്‍ അമ്പിയാഅ് ആര്?
    – ഇബ്‌റാഹീം നബി(അ)
    ഇബ്‌റാഹീം നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
    – 69
    ഇബ്‌റാഹീം നബി(അ)മുമായി ദൈവത്തെക്കുറിച്ച് തര്‍ക്കിച്ച രാജാവ് ആര്?
    – നംറൂദ്
    ഇബ്‌റാഹീം നബി(അ)ന്റെ കാലത്ത് ബാബിലിലും മറ്റും പ്രതാപത്തോടെ ജീവിച്ച ജനവിഭാഗം?
    – സ്വാബിഉകള്‍
    ഇബ്‌റാഹീം നബി(അ)ന്റെ കാലത്തുണ്ടായിരുന്ന മറ്റൊരു റസൂല്‍ ആര്?
    – ലുത്വ് നബി(അ)
  • ഇബ്‌റാഹീം നബി(അ)ന് നല്‍കപ്പെട്ട ഏടുകള്‍ എത്ര?
  • – 10
  • മൂസാ നബി(അ) പിന്തുടരുന്നതിനിടില്‍ നൈല്‍നദിയില്‍ മുങ്ങിമരിച്ച ഭരണാധികാരി?
  • – ഫിര്‍ഔന്‍ (വലീദ്ബ്‌നു മുസ്ഹബ്)
  • ഇസ്ഹാഖ് നബി(അ)ന്‍െ മക്കല്‍?
  • – ഐശ്, യഅ്ഖൂബ് നബി(അ)
  • യഅ്ഖൂബ് നബി(അ) ജനിച്ചതെവിടെ?
  • – ഫലസ്തീന്‍
  • ഇബ്‌റാഹീം നബി(അ) എന്ന പദത്തിനര്‍ത്ഥം?
  • – ദയാലു
  • ലൂത്വ് നബി(അ)ന്റെ ഗ്രാമം ഇപ്പോള്‍ എവിടെ സ്ഥ്ിതി ചെയ്യുന്നു?
  • – ഫലസ്തീന്‍
  • നൂഹ് നബി(അ)ന്റെ കപ്പലിന്റെ അവശിഷ്ടം എവിടെ നിലകൊള്ളുന്നു?
  • – ജൂദി പര്‍വ്വതത്തില്‍
  • ദുല്‍കിഫ്ല്‍ നബി(അ)ന്റെ പിതാവ് ആര്?
  • – അയ്യൂബ് നബി(അ)
  • ഇല്‍യാസ് നബി(അ)ന്റെ പിതാവ് ആര്?
  • – യാസീന്‍
  • അതിഥികളുടെ പിതാവ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രവാചകന്‍ ആര്?
  • – ഇബ്‌റാഹീം നബി(അ)

ലുത്വ് നബി(അ)

ലുത്വ് എന്ന പദത്തിന് അര്‍ത്ഥം എന്ത്?

– സ്‌നേഹം
അല്ലാഹുവിന് വേണ്ടി കുടുംബസമേതം ഹിജ്‌റപോയ ആദ്യവ്യക്തി?
– ലുത്വ് നബി (അ
ലുത്വ് നബി (അ)ന്റെ നാമം ഖുര്‍ആനില്‍ എത്രതവണ പ്രയോഗിച്ചിട്ടുണ്ട്?
– 27
ലുത്വ് നബി (അ)ന്റെ ഖബ്‌റ് എവിടെ?
– നഈമയില്‍
ലൂത്വ് നബി(അ)ന്റെ പിതാവ് ആര്?
– ഹാറാന്‍

ഇസ്മാഈല്‍ നബി(അ)

ഇബ്‌റാഹീം നബി(അ)ന്റെ പ്രഥമ പുത്രന്‍ ആര്?

– ഇസ്മാഈല്‍ നബി(അ)
ഇസ്മാഈല്‍ നബി(അ)ന്റെ മാതാപിതാക്കള്‍ ആരെല്ലാം?
– പിതാവ് ഇബ്‌റാഹീം(അ), മാതാവ് ഹാജറ(റ)
ഇസ്മാഈല്‍ നബി(അ)ന്റെ വയസ്സ്?
– 137
ഇസ്മാഈല്‍ നബി(അ)ന്റെ ഖബ്‌റ് എവിടെ?
– മക്കയില്‍
ഇസ്മാഈല്‍ നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
– 12

ഇസ്ഹാഖ് നബി(അ)

ഇസ്ഹാഖ് നബി(അ)ന്റെ മാതാപിതാക്കള്‍ ആരെല്ലാം?

– പിതാവ് ഇബ്‌റാഹീം നബി(അ), മാതാവ് സാറ ബീവി(അ)
ഇസ്ഹാഖ് നബി(അ) ജനിക്കുമ്പോള്‍ മാതാപിതാക്കളുടെ വയസ്സ് എത്ര?
– പിതാവ് 120 വയസ്സ്, മാതാവിന് 90 വയസ്സ്
ഇസ്ഹാഖ് നബി(അ)ന്റെ ഭാര്യയുടെ പേരെന്ത്?
– റൂഫഖ
ഇസ്ഹാഖ് നബി(അ)ന്റെ വയസ്സ് എത്ര?
– 180
ഇസ്ഹാഖ് നബി(അ)ന്റെ ഖബ്‌റ് എവിടെ?
– ഹബ്‌റൂണ്‍
ഇസ്ഹാഖ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര സ്ഥലത്ത് പരാമര്‍ശിച്ചിട്ടുണ്ട്?
– 17

യഅ്ഖൂബ് നബി(അ)

ഇസ്‌റാഈല്‍ എന്ന് പേരുള്ള പ്രവാചകന്‍ ആര്?

– യഅ്ഖൂബ് നബി(അ)
യഅ്ഖൂബ് നബി(അ)ന്റെ പിതാവിന്റെ പേര്?
– ഇസ്ഹാഖ് നബി(അ)
യഅ്ഖൂബ് നബി(അ)ന്റെ വയസ്സ് എത്ര?
– 147
യഅ്ഖൂബ് നബി(അ)ന്റെ ഖബ്‌റ് എവിടെ സ്ഥിതി ചെയ്യുന്നു?
– മിസ്‌റ്
യഅ്ഖൂബ് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്?
– 16
ബനൂ ഇസ്‌റാഈല്‍ എന്നു വിളിക്കുന്നത് ആരെ?
– യഅ്ഖൂബ് നബി(അ)ന്റെ സന്താന പരമ്പരയെ
ഇസ്‌റാഈല്‍ എന്ന പദത്തിന്റെ അര്‍ത്ഥം?
– അല്ലാഹുവിന്റെ അടിമ

യൂസുഫ് നബി(അ)

യൂസുഫ് നബി(അ)ന്റെ മാതാപിതാക്കള്‍ ആരെല്ലാം?

– പിതാവ് യഅ്ഖൂബ് നബി(അ), മാതാവ് റാഹീല്‍
കുട്ടിയായിരിക്കെ കിണറ്റിലെറിയപ്പെട്ട പ്രവാചകന്‍ ആര്?
– യൂസുഫ് നബി(അ)
ഈജിപ്തിന്റെ ഭരണാധികാരിയായിത്തീര്‍ നബി ആര്?
– യൂസുഫ് നബി(അ)
ആദ്യമായി റേഷന്‍ സമ്പ്രദായം നടപ്പിലാക്കിയത് ആര്?
– യൂസുഫ് നബി(അ)
യൂസുഫ് നബി(അ)ന്റെ ഭാര്യ ആര്?
– സുലൈഖ
ഒരു നബിയുടെ പിതാവും പിതാമഹനും പ്രപിതാമഹനും നബിമാരാണ്. ആരുടെ?
– യൂസുഫ് നബി(അ)

  • ബനൂ ഇസ്‌റാഈലിലേക്ക് അയക്കപ്പെട്ട ആദ്യ റസൂല്‍?
    – യൂസുഫ് നബി(അ)
    യൂസുഫ് നബി(അ) ജനിച്ചത് എവിടെ? വഫാത്ത് എവിടെ?
    – ജനനം: ഫദ്ദാനുആറാം, വഫാത്ത്: മിസ്‌റ്(ഈജിപ്ത്)
    യൂസുഫ് നബി(അ) എത്ര കാലം ജീവിച്ചു?
    – 120
    യൂസുഫ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്?
    – 27

ശുഐബ് നബി(അ)

മദ്‌യനിലേക്ക് അയക്കപ്പെട്ട പ്രവാചകന്‍ ആര്?

– ശുഐബ് നബി(അ)
ശുഐബ് നബി(അ)ന്റെ പിതാവ് ആര്?
– സ്വഫ്‌വാന്‍
പ്രവാചകന്മാരിലെ പ്രഭാഷകന്‍ എന്നറിയപ്പെടുന്നത് ആര്?
– ശുഐബ് നബി(അ)
ശുഐബ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്?
– 11

ദാവൂദ് നബി(അ)

  • ദുല്‍കിഫ്ല്‍ നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്
  • = 2 തവണ
  • ഇല്‍യാസ്(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്
  • = 2
  • ദാവൂദ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്
  • = 16
  • ദാവൂദ് നബി(അ)ന്റെ പിതാവ് ആര്
  • = യസാ
  • പക്ഷികളും പറവകളും തസ്ബീഹ് ചൊല്ലി ആരുടെ കൂടെ
  • = ദാവൂദ് (അ)ന്റെ കൂടെ
  • ദാവൂദ് (അ)ന്റെ വയസ്സ് എത്ര
  •  = 100
  • ദാവൂദ് (അ)ന്റെന്റെ പുത്രന്‍
  • = സുലൈമാന്‍ നബി(അ)

സുലൈമാന്‍ നബി(അ)

  • സുലൈമാന്‍ നബി(അ).ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
  • 17 തവണ
  • സുലൈമാന്‍ നബി(അ) ന്റെ പത്‌നി?
  • ആമിന
  • സുലൈമാന്‍ നബി(അ) ന്റെ ഖബ്‌റ് എവിടെ?
  • ബൈത്തുല്‍ മുഖദ്ദസ്
  • സുലൈമാന്‍ നബി(അ) വയസ്സ് എത്ര?
  • 53
  • കാറ്റിനെ അതീനപ്പെടുത്തിയ നബി ആര്?
  • സുലൈമാന്‍ നബി(അ)
  • ഉറുമ്പുകളുടെ ആശയവിനിമയം മനസ്സിലാക്കിയ പ്രവാചകന്‍?
  • സുലൈമാന്‍ നബി(അ)
  • വായുവില്‍ സഞ്ചരിച്ച ആദ്യമനുഷ്യന്‍?
  • സുലൈമാന്‍ നബി(അ)
  • സുലൈമാന്‍ നബി(അ)ന്റെ കാലത്ത് യമന്‍ ഭരിച്ചിരുന്നത് ആര്?
  • ബില്‍ഖീസ് രാജ്ഞി
  • സുലൈമാന്‍ നബി(അ)ന്റെ ക്ഷണമനുസരിച്ച് ഇസ്‌ലാമിലേക്ക് കടന്നുവന്ന രാജ്ഞി?
  • ബില്‍ഖീസ് രാജ്ഞി
  • സുലൈമാന്‍ നബി(അ) ബില്‍ഖീസ് രാജ്ഞിക്ക് സന്ദേശം കൊടുത്തയച്ചത് ആരുടെ കൈവശം?
  • ഹുദ്ഹുദ്

അയ്യൂബ് നബി(അ)

  • ബഅല്‍ ഒരു വ്യാജ ദൈവമാണെന്ന് പ്രായോഗികമായി തുറന്നുകാണിച്ച നബി?
  • ഇല്‍യാസ് നബി(അ)
  • യൂനുസ് നബി(അ)ന്റെ പിതാവ് ആര്?
  • മത്താ
  • യൂനുസ് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്രതവണ വന്നിട്ടുണ്ട്?
  • 4 തവണ
  • അയ്യൂബ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
  • 4 തവണ
  • അയ്യൂബ് നബി(അ) പിതാവ് ആര്?
  • അമൂസ്വ്
  • അയ്യൂബ് നബി(അ)ന്റെ ഭാര്യ ആര്?
  • റഹ്മ

സകരിയ്യ നബി(അ)

  • മറിയം ബീവി (അ)നെ വളര്‍ത്തിയ നബി ആര്?
  • സകരിയ്യ നബി(അ)
  • സകരിയ്യ നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ ആവര്‍ത്തിക്കുന്നു?
  • 7 തവണ
  • സകരിയ്യ നബി(അ)ന്റെ പിതാവ് ആര്?
  • ബര്‍ഖിയ
  • യഹൂദികളാല്‍ കൊല്ലപ്പെട്ട രണ്ട് പ്രവാചകന്‍മാര്‍?
  • സകരിയ്യ നബി(അ), യഹ്‌യ നബി(അ)

യൂനുസ് നബി(അ)

മത്സ്യവയറ്റില്‍ അകപ്പെട്ട പ്രവാചകന്‍
യൂനുസ് നബി(അ)
ദുന്നൂന്‍ സ്വാഹിബുല്‍ ഹൂത്ത് എന്നീ പേരുകളില്‍ അറിയപ്പെട്ട പ്രവാചകന്‍
യൂനുസ് നബി(അ)

ഐകാവാസികളുടെ സ്ഥലം
മദ്‌യന്‍

 

 

 

 

2 Comments

  1. വലിയ ഉപകാരം ഉണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ

  2. Salih puthiyaveettil

    വലിയ ഉപകാരം ഉണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ

Leave a comment