ISLAM QUIZ

സൂറത്തുല്‍ ബഖറ

1. ഖുര്‍ആനിലെ ഏറ്റവും വലിയ സൂറത്ത് ഏത്?
-സൂറത്തുല്‍ ബഖറ
2. ഖുര്‍ആനിന്റെ തലവന്‍ എന്ന് നബി(സ്വ) വിശേഷിപ്പിച്ച സൂറത്ത്?
-സൂറത്തുല്‍ ബഖറ
3. ഖുര്‍ആനിന്റെ മണ്ഡപം (ഫുസ്താതുല്‍ ഖുര്‍ആന്‍) എന്നറിയപ്പെടുന്ന സൂറത്ത്?
-സൂറത്തുല്‍ ബഖറ
4. ഏത് സൂറത്തിലെ കര്‍മശാസ്ത്രമാണ് ഉമര്‍(റ) 12 വര്‍ഷം വിവരിച്ചുകൊടുത്തത്?
-സൂറത്തുല്‍ ബഖറയിലെ

5. അല്‍ ബഖറ സൂറത്തിലെ ആയത്തുകളുടെ എണ്ണം?
-286
6. മുന്‍വേദങ്ങളിലെ കടഞ്ഞെടുത്ത സൂറത്താണെന്ന് നബി(സ്വ) പറഞ്ഞത് ഏത് സൂറത്തിനെക്കുറിച്ചാണ്?
-അല്‍-ബഖറ
7.പാരായണം ചെയ്താല്‍ വീട്ടില്‍ മൂന്ന് ദിവസം പിശാചിന്റെ ഉപദ്രവം ഉണ്ടാവില്ലെന്ന് നബി(സ്വ) പറഞ്ഞ സൂറത്ത് ഏത്?
-സൂറത്തുല്‍ ബഖറ
8. സ്വീകരിക്കല്‍ ബറകത്തും ഉപേക്ഷിക്കല്‍ പരാജയവും ആണെന്ന് നബി(സ്വ)പറഞ്ഞ സൂറത്ത് ഏത്?
-അല്‍ ബഖറ
9. ആയത്തുല്‍ കുര്‍സിയ്യ് ഏത് സൂറത്തില്‍?
-സൂറത്തുല്‍ ബഖറ
10. ആയത്തുകളുടെ നേതാവ് ( സയ്യിദുല്‍ ആയ) എന്നറിയപ്പെടുന്ന ആയത്ത ഏത്?
-ആയത്തുല്‍ കുര്‍സിയ്യ്

Leave a comment