ISLAM QUIZ

ആത്മീയം

സ്വലാത്തുകള്‍

സ്വലാത്ത് ചൊല്ലി വിജയിക്കുക
ജീവിത വിജയം കൊതിക്കാത്തവരില്ല. അതിനു വേണ്ടിയാണ് മനുഷ്യന്‍ പെടാപാടുപെടുന്നതും. എന്നാല്‍ അത് സഫലമാകുന്നത് അല്ലാഹുവിന്റെ അപാരമായ കാരുണ്യത്തിന്റെ ഫലമായിട്ടാണ്. റബ്ബിന്റെ ഔദാര്യമായ കരുണാകടാക്ഷമില്ലാതെ ഒരു നിമിഷവും നമുക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല.
ബനൂ ഇസ്‌റാഈല്‍ സന്തതികളെ അല്ലാഹു ഓര്‍മ്മിപ്പി ക്കുന്നതും കാണുക. (2/64)
ആശയം: ‘അല്ലാഹുവിന്റെ ഔദാര്യവും അവന്റെ റഹ്മത്തും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ പരാജിതരില്‍ ഉള്‍പ്പെടുമായിരുന്നു.’
റബ്ബിന്റെ കാരുണ്യത്തിനു വേണ്ടിയാണ് പ്രവാചക•ാര്‍ പോലും ദുആ ചെയ്തത്. നൂഹ് നബി(അ) പ്രാര്‍ത്ഥിച്ചത് ഖുര്‍ആന്‍ പറയുന്നത് നോക്കൂ. (11/47)
ആശയം: നീ എനിക്ക് മാപ്പ് തരുന്നില്ലെങ്കില്‍ കരുണ ചെയ്യുന്നില്ലെങ്കില്‍ ഞാന്‍ പരാജിതരില്‍ അകപ്പെട്ടു പോവുന്നതാണ്.

കടം വീടാനാണോ? ദോഷം പൊറുക്കാനാണോ? വിജ്ഞാനം ലഭിക്കാനാണോ? ജോലി ശരിയാവാനാണോ? വീട്പണി പൂര്‍ത്തിയാകാനാണോ? ഉറ്റവരുടെ രോഗം മാറാനാണോ? എങ്കില്‍ നമ്മള്‍ അതിനെല്ലാം ദുആ ചെയ്യുന്നു. എന്നാലോ?

ദുആയുടെ വാതില്‍ തുറന്നാല്‍ റഹ്മത്തിന്റെ വാതില്‍ തുറന്നു എന്നാല്‍ ആ റഹ്മത്ത് കിട്ടാന്‍ പാകമായ നിബന്ധനകള്‍ നമ്മുടെ ദുആകളില്‍ പൂര്‍ത്തിയായിട്ടുണ്ടോ? അതേ സമയം ഇതേ റഹ്മത്ത് ഒരിക്കലും ഉപേക്ഷയില്ലാതെ കിട്ടാന്‍ കാരണമായ സ്വലാത്ത് ചൊല്ലിയാലോ? അത് കൊണ്ടാണ് മുന്‍ഗാമികള്‍ രണ്ട് ഖുതുബക്കിടയില്‍ ദുആക്ക് ഉത്തരം കിട്ടാന്‍ സാധ്യതയുള്ള വഖ്തില്‍ സ്വലാത്ത് ചൊല്ലുന്നതും അതിനെ പഠിപ്പിച്ചതും.
ഉബയ്യ്ബ്‌നു കഅ്ബ്(റ) പറയുന്നു. രാത്രിയുടെ നാലിലൊരു ഭാഗം കഴിഞ്ഞാല്‍ പുന്നാര നബി എഴുന്നേറ്റ് ഇങ്ങനെ പറയുമായിരുന്നു. ജനങ്ങളേ നിങ്ങള്‍ അല്ലാഹുവിനെ ഓര്‍മ്മിക്കണം.

അദ്ദേഹം നബിയോട് പറഞ്ഞു: നബിയേ, ഞാന്‍ തങ്ങളുടെ മേല്‍ സ്വലാത്ത് അധികരിപ്പിക്കുന്നു. എന്റെ പ്രാര്‍ത്ഥനയില്‍ എത്രയാണ് ഞാന്‍ തങ്ങള്‍ക്ക് നല്‍കേണ്ടത്. ?
നീ ഉദ്ദേശിച്ചത് നല്‍കുക. നബി(സ) മറുപടി പറഞ്ഞു.
ഉബയ്യ്: നാലിലൊന്ന്.
നബി(സ) പറഞ്ഞു: നീ ഉദ്ദേശിച്ചത് കൂടുതലാക്കിയാല്‍ അത്രയും നല്ലത്.
എങ്കില്‍ പകുതി
നബി(സ) പറഞ്ഞു: നീ ഉദ്ദേശിച്ചത് അധികരിപ്പിച്ചാല്‍ നിനക്കു ഗുണമാണ്.
എന്നാല്‍ മൂന്നില്‍ രണ്ട് തങ്ങള്‍ക്ക് നല്‍കും.
അപ്പോഴും പുന്നാരനബി(സ) പറഞ്ഞു: അധികരിപ്പിച്ചാല്‍ നിനക്ക് നല്ലത്.
എങ്കില്‍ നബിയേ, ഞാന്‍ പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥന മുഴുവനും തങ്ങളുടെ സ്വാലാത്താക്കുകയാണ്.
എന്നാല്‍ നിന്റെ സര്‍വ്വ മുശിപ്പും പ്രശ്‌നങ്ങളും ദൂരീകരിക്കപ്പെടും.
കാരണം നബിതങ്ങള്‍ കാരുണ്യമാണ്. കാരുണ്യത്തിന്റെ വഴികളിലെല്ലാം നബിതങ്ങളെ അല്ലാഹു നിറുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് സ്വഹാബികള്‍ അവിടെത്തെ സമീപിച്ച് ആവലാതികളും പ്രയാസങ്ങളും പറഞ്ഞ് സഹായം തേടിയത്.

എന്തിനേറെ ജീവിത സമയത്തു മാത്രമല്ല വഫാത്തിനും ശേഷവും അങ്ങനെതന്നെയാണ് നബി(സ) പറഞ്ഞു: എന്റെ ജീവിതവും എന്റെ വഫാത്തും നിങ്ങള്‍ക്ക് ഖൈറാണ്.
സ്വലാത്ത് അനുഗ്രഹത്തിന്റെ താക്കോല്‍
അല്ലാഹു പറയുന്നു. അല്ലാഹു നബിയുടെ മേല്‍ റഹ്മത്ത് കൊണ്ട് പ്രകീര്‍ത്തിക്കുന്നു. നബി(സ)ക്ക് വേണ്ടി മലക്കുകള്‍ റഹ്മത്തിനെ തേടുന്നു. അതിനാല്‍ വിശ്വാസികളേ, നിങ്ങള്‍ റസൂല്‍(സ)യുടെ മേല്‍ സ്വലാത്ത് കൊണ്ടും സലാം കൊണ്ടും പ്രകീര്‍ത്തിക്കുക. (സൂറത്തുല്‍ അഹ്‌സാബ്)
അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ) നിവേദനം: നബി(സ) പറഞ്ഞു. എന്റെ പേരില്‍ സ്വലാത്ത് ചൊല്ലുന്നവനെ അല്ലാഹു പത്തുതവണ അനുഗ്രഹീതനാക്കും.
ഇബ്മു മസ്ഊദ്(റ) നിവേദനം. നബി(സ): ഖിയാമം ദിവസം എന്നോട് ഏറ്റവും ബന്ധപ്പെട്ടവന്‍ എനിക്ക് കൂടുതല്‍ സ്വലാത്ത് ചൊല്ലിയവനായിരിക്കും.
ഔസ്(റ) നിവേദനം ചെയ്യുന്നു. ദിവസങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായ ദിവസം വെള്ളിയാഴ്ചയാണ്. അതിനാല്‍ അന്നു നിങ്ങള്‍ എനിക്ക് കൂടുതല്‍ സ്വലാത്ത് ചൊല്ലണം. നിശ്ചയം നിങ്ങളുടെ സ്വലാത്ത് എനിക്ക് വെളിപ്പെടുത്തി കാണിച്ചുതരും.
അന്നേരം സ്വഹാബികള്‍ ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ, അവിടുന്ന് മണ്ണോട് ചേര്‍ന്ന് കഴിഞ്ഞാല്‍ അങ്ങേക്ക് ഞങ്ങളുടെ സ്വലാത്ത് എങ്ങനെയാണ് വെളിപ്പെടുത്തി കാണിക്കപ്പെടുക. ? നബി(സ) പറഞ്ഞു. നിശ്ചയം അമ്പിയാക്കുളുടെ ശരീരങ്ങള്‍ അല്ലാഹു ഭൂമിക്ക് നിഷിദ്ധമാക്കിയിരിക്കുന്നു.
നബി(സ) പറഞ്ഞു. നിങ്ങള്‍ ഖബര്‍ ഈദ് (വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണവരുന്ന ആഘോഷം) പോലെയാക്കരുത്. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്. അബൂഹുറൈറ(റ) നിവേദനം. നബി(സ) പറഞ്ഞു: നിങ്ങള്‍ എനിക്ക് സലാം ചൊല്ലുമ്പോള്‍ എന്റെ ആത്മാവ് എന്നിലേക്ക് മടങ്ങിവരികയും ഞാന്‍ നിങ്ങളുടെ സലാം മടക്കുകയു ചെയ്യും. നബി(സ)ക്ക് എല്ലാ സമയത്തും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സലാം ചൊല്ലിക്കൊണ്ടിരിക്കുകയാണ്. ആയതിനാല്‍ നബി(സ)യുടെ ആത്മാവ് എപ്പോഴും ശരീത്തോടൊപ്പമായി ഉണ്ടായിക്കൊണ്ടിരിക്കും.
സ്വലാത്ത്:ഇരുലോകത്തും ലഭിക്കുന്ന ഗുണം
ലവാഖിഹുല്‍ അന്‍വാര്‍ എന്ന കിതാബില്‍ ഇമാം അബ്ദുല്‍ വഹ്ഹാബ് ശഅ്‌റാനീ(റ) വിവരിക്കുന്നത് കാണുക. നബിയോടുള്ള സ്‌നേഹം വര്‍ദ്ധിക്കാനും അതു വഴി ധാരാളം സ്വലാത്തുകള്‍ ചൊല്ലുന്നതില്‍ താല്‍പര്യമുണ്ടാകാനും വേണ്ടിയാണ് ഇതിന്റെ ഗുണങ്ങള്‍ വിശദീകരിക്കന്നത്. അങ്ങനെ ചൊല്ലിവരികയാണെങ്കില്‍ ഉബയ്യ്ബ്‌നു കഅ്ബ് നേടിയ വിജയം നിനക്ക് കരസ്ഥമാക്കാന്‍ കഴിയും. നിന്റെ സര്‍വ്വ വിഷമങ്ങളും ദൂരീകരിക്കപ്പെടുമന്ന് പറഞ്ഞത് നീ ഓര്‍ക്കുക.

സ്വലാത്ത് ചൊല്ലുക വഴി ലഭിക്കുന്ന നേട്ടങ്ങള്‍
1. നബി(സ) യുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുന്നവര്‍ക്ക് അല്ലാഹു റഹ്മത്ത് ചെയ്യുന്നു. മലക്കുകള്‍ ദുആ ചെയ്യുന്നു.
2. പാപം പൊറുക്കലും കര്‍മ്മങ്ങള്‍ ശുദ്ധീകരിക്കലും പദവി ഉയര്‍ത്തലുമുണ്ടാവും.
3. സ്വലാത്ത് ചൊല്ലിയവര്‍ക്ക് പാപം പൊറുക്കാന്‍ ശഫാഅത്തുണ്ടാകും.
4. ചൊല്ലിവരുന്ന സ്വലാത്ത് നബി(സ)യുടെ മേല്‍ ഹദ്‌യ ചെയ്താല്‍ ഇരുലോകത്തിന്റെ ആവശ്യങ്ങള്‍ അല്ലാഹു അവന് സാധിപ്പിച്ചു കൊടുക്കും.
5. അടിമകളെ മോചിപ്പിക്കുന്നതിനേക്കാള്‍ പ്രതിഫലം കൊണ്ട് പാപങ്ങളെ ഇല്ലാതാക്കും.
6. മഹ്ശറിലെ ഭയവിഹ്വലതയില്‍ നിന്ന് മോചനം ലഭിക്കും.
7. റബ്ബിന്റെ അനുഗ്രഹവും, തൃപ്തിയും ലഭിക്കും.
8. അര്‍ശിന്റെ തണല്‍ ലഭ്യമാകും.
9. മീസാനില്‍ ന•യില്‍ മുന്‍തൂക്കം ലഭിക്കും.
10. ഹൗളുല്‍ കൗസര്‍ ലഭ്യമാകും.
11. മരണത്തിനു മുമ്പ് സ്വര്‍ഗ്ഗത്തിന്റെ ഇരിപ്പിടം ദര്‍ശിക്കാന്‍ കഴിയും.
12. ഇരുപതിലധികം യുദ്ധത്തില്‍ പങ്കെടുത്ത പ്രതിഫലം ലഭിക്കും.
13. പരിശുദ്ധിയോടെയുള്ള സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും.
14. ഒരു സ്വലാത്ത് കൊണ്ട് നൂറും അതില്‍ കൂടുതലും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും.
15. സ്വലാത്ത് ചൊല്ലുന്ന മനസ്സുകള്‍ ഭംഗിയാക്കപ്പെടുകയും ഞെരുക്കജീവിതം ഇല്ലാതാവുകയും ചെയ്യും.
16. ഖബര്‍, മഹ്ശര്‍ സ്വിറാത്ത് എന്നീ സ്ഥലങ്ങളില്‍ പ്രകാശമായി വരും.
17. സ്വര്‍ഗ്ഗത്തില്‍ കൂടുതല്‍ ഭാര്യമാരെ ലഭിക്കും.
18. നബി(സ)യെ സ്വപ്നത്തില്‍ കാണാന്‍ കഴിയും.
19. ശത്രുക്കള്‍ക്കെതിരെ സഹായം ലഭിക്കും.
20. ഹൃദയ കാപട്യം ഇല്ലാതാകും.
21. മുഅ്മിനീങ്ങള്‍ സ്‌നേഹിക്കും.
22. പരദൂഷണം പറയപ്പെടല്‍ കുറയും.
(ലവാഖിഹുല്‍ അന്‍വാര്‍)

ഏറ്റവും ശ്രേഷ്ഠമായ സ്വലാത്ത്
اَللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ.
ഈ സ്വലാത്തിന് സ്വലാത്ത് ഇബ്‌റാഹീമിയ്യ എന്ന് പറയുന്നു. ഇത് ഏറ്റവും ശ്രേഷ്ഠമായ സ്വലാത്താണെന്ന് ഇമാം നവവി(റ) വും മറ്റും ബലപ്പെടുത്തിയിട്ടുണ്ട്.
ഇബ്‌റാഹിമിയ്യ സ്വലാത്തുള്‍പ്പെടേയുള്ളതും ഹദീസില്‍ വാരിതായതുമായ എല്ലാ പദങ്ങളും കോര്‍ത്തിണക്കിയ ഒരു സ്വലാത്തിന്റെ രൂപം വിവരിക്കുന്നുണ്ട് ഇബ്‌നു ഹജര്‍(റ). അതാണ് ഏറ്റവും ശ്രേഷ്ഠമെന്ന് അദ്ദുററുല്‍മുനള്ളതില്‍ പ്രസ്താവിച്ചിട്ടണ്ട്.

നാരിയ്യത്തുസ്സലാത്ത്:
സമ്പൂര്‍ണ്ണനിധിയുടെ താക്കോല്‍
പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പ്രതിവിധികിട്ടുക ഉദ്ദേശിച്ച കാര്യങ്ങള്‍ പെട്ടെന്ന് സാധിക്കുക തുടങ്ങിയവക്കാണ് നാരിയ്യത് സ്വലാത്ത് പണ്ട് മുതലേ മുസ്‌ലിം ലോകത്തിന്റെ ആശ്വാസത്തിന്റെ തുഴയായ് നിലകൊള്ളുന്നത്. പാശ്ചാത്യന്‍ നാടുകളില്‍ പ്രചരിച്ച പേരാണ് സ്വലാത്തുന്നാരിയ്യ: എന്നത്. തീയുടെ ഫലസാധ്യം പെട്ടെന്ന് നടക്കുന്നത് പോലെ ഉദ്ദേശിച്ച കാര്യങ്ങള്‍ 4444 പ്രാവശ്യം കഴിയുമ്പോഴേക്ക് സാധിച്ചിട്ടുണ്ടാവും. ഇതാണ് ഈ പേര് കിട്ടാന്‍ കാരണം.
ഇമാം ഖുര്‍ത്വുബി(റ) പോലുള്ളവര്‍ ഈ സ്വലാത്തിന് തഫ്‌രീജിയ്യ: പ്രശ്‌ന പരിഹാര സ്വലാത്ത് എന്നാണ് പേര്‍ പറയുന്നത്. പ്രധാന കാര്യം സാധിക്കാനും ആപത്തുകള്‍ തടുക്കാനും 4444 പ്രാവശ്യം ചൊല്ലിയാല്‍ ഉദ്ദേശ്യം സഫലീക രിക്കപ്പെടുമെന്ന് ഇമാം ഹാഫിള് ഇബ്‌നു ഹജര്‍(റ) വ്യക്തമാക്കിയിട്ടുണ്ടെന്ന് ഖുര്‍ത്വുബി(റ) പ്രസ്താവിച്ചിട്ടുണ്ട്. ‘കന്‍സുല്‍ മുഹീഥ്’ സമ്പൂര്‍ണ്ണ നിധിയുടെ താക്കോല്‍ എന്നാണ് സ്വലാത്തിന് ആരിഫീങ്ങള്‍ വെച്ചിട്ടുള്ള പേര്.
اَللَّهمَّ صَلِّ صَلاَةً كَامِلَةً وَسَلِّمْ سَلاَمًا تَامًّا عَلَى سَيِّدِنَا مُحَمَّدِ نِ الَّذِي تَنْحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْكُرَبُ وَتُقْضَى بِهِ الْحَوَائِجُ وَتُنَالُ بِهِ الرَّغَائِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَى الْغَمَامُ بِوَجْهِهِ الْكَرِيمِ وَعَلَى آلِهِ وَصَحْبِهِ فِي كُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ كُلِّ مَعْلُومٍ لَكْ
അര്‍ത്ഥം: ഞങ്ങളുടെ നേതാവായ മുഹമ്മദ് നബി(സ)ക്ക് പൂര്‍ണ്ണമായ അനുഗ്രഹങ്ങളും പൂര്‍ണ്ണമായ രക്ഷയും നീ അധികരിപ്പിക്കേണമേ. നബി(സ)യുടെ കാരണത്താല്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാവുകയും വിശമങ്ങള്‍ പരിഹരിക്കപ്പെടുകയും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയും അന്ത്യം നന്നായിത്തീരുകയും തിരുനബി (സ) യുടെ സുന്ദര മുഖം കൊണ്ട് മഴ ലഭിക്കാന്‍ തേടപ്പെടുകയും ചെയ്യും. നബി(സ)യുടെയും അവിടത്തെ കുടുംബത്തിന്റെയും അസ്ഹാ ബുമാരുടെയും മേല്‍ ഓരോ നിമിഷവും നീ അറിയുന്ന സര്‍വ്വ വസ്തുക്കളുടെയും എണ്ണമനുസരിച്ച് അനുഗ്രഹവും രക്ഷയും വര്‍ദ്ധിപ്പിക്കേണമേ.
ഇമാം ഖുര്‍ത്വുബിയെ ഉദ്ധരിച്ചു കൊണ്ട് അഫന്നി ഉദ്ധരിക്കുന്നു. ഈ സ്വലാത്ത് ദിനേനെ 41 വട്ടം അല്ലെങ്കില്‍ നൂറോ അധികമോ പതിവായി ചൊല്ലുന്നവന്റെ സകല മാനസിക പ്രയാസങ്ങളും അകലുന്നതും അവന്റെ കാര്യങ്ങള്‍ എളുപ്പമാകു ന്നതുമാണ്. അവന്റെ പദവി ഉയര്‍ത്തും. ഭക്ഷണം വിശാലമാകും, ന•യുടെ സര്‍വ്വ കവാടങ്ങളും അവനു കൂടുതലായി തുറക്ക പ്പെടും. അവന്റെ വാക്കുകള്‍ക്ക് സ്വാധീനശക്തി കിട്ടും. പ്രകൃതി ക്ഷോപത്തില്‍ നിന്ന് രക്ഷ പ്രാപിക്കും. വിശപ്പിന്റെയും ദാരിദ്ര്യ ത്തിന്റെയും പ്രയാസം ഇല്ലാതാകും. ജനങ്ങളുടെ സ്‌നേഹത്തിന് കാരണമാകും.

നബി (സ) യുടെ പേരു കേട്ടാല്‍
അലി(റ) നിവേദനം. നബി(സ) പറഞ്ഞു: എന്റെ പേര് കേട്ടിട്ട് എനിക്ക് സ്വലാത്ത് ചൊല്ലാതിരിക്കുന്നവനാണ് ഏറ്റവും വലിയ ലുബ്ദന്‍.
ഫള്വാല(റ) നിവേദനം. റബ്ബിനെ വേണ്ട രീതിയില്‍ സ്തുതിക്കാതെ, നബി(സ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലാതെ ഒരാള്‍ നിസ്‌കാരത്തില്‍ (നിസ്‌കാരശേഷം) ദുആ ചെയ്യുന്നത് കേട്ടപ്പോള്‍ നബി(സ) പറഞ്ഞു. ഇവന്‍ ധൃതികാണിച്ചു. പിന്നീട് അവനെ വിളിച്ച് റസൂല്‍ പറഞ്ഞു. നിസ്‌കരിച്ചു കഴിഞ്ഞാല്‍ റബ്ബിനെ സ്തുതിക്കകയും തസ്ബീഹ് ചൊല്ലുകയും നബി(സ) പേരില്‍ സ്വലാത്ത് ചൊല്ലുകയും ചെയ്തിട്ടുവേണം നിങ്ങള്‍ക്കിഷ്ടപ്പെട്ട കാര്യം ചോദിക്കാന്‍.
തുര്‍മുദിയില്‍ ഉമര്‍(റ) വില്‍ നിന്ന് വന്ന വിവരണം കാണുക. നിശ്ചയം ദുആ ഭൂമിക്കു മുകളിലായി ഉയര്‍ന്ന് നില്‍ക്കും. നബി(സ)ക്ക് സ്വലാത്ത് ചൊല്ലിയെങ്കിലേ അത് മേല്‍ഭാഗത്തേക്ക് കയറിപ്പോവുകയുള്ളൂ.

ദാരിദ്ര്യത്തില്‍ നിന്ന് മോചനം
സമുറത്ത്(റ) വില്‍ നിന്ന് നിവേദനം ചെയ്യുന്ന ഹദീസില്‍ നിന്ന് ഇങ്ങനെ വായിക്കാം. നബി(സ)യോട് ഒരാള്‍ ചോദിച്ചു. അല്ലാഹുവിലേക്ക് ഏറ്റവും അടുപ്പിക്കുന്ന സത്കര്‍മ്മം ഏതാണ്. നബി(സ) മറുപടി പറഞ്ഞു. സത്യം പറയലും, സൂക്ഷിപ്പ് സ്വത്ത് തിരിച്ചേല്‍പ്പിക്കലുമാണ്. ഞാന്‍ ചോദിച്ചു. മറ്റെന്തെങ്കിലും ? നബി(സ) പറഞ്ഞു. തഹജ്ജുദ് നിസ്‌കാരവും അത്യുഷ്ണ ത്തിലെ നോമ്പുമാണ്. മറ്റെന്തെങ്കിലും ? നബി(സ) പറഞ്ഞു. ദിക്ര്‍ വര്‍ദ്ധിപ്പിക്കലും, എന്റെ മേലുള്ള സ്വലാത്തുമാണ്. ദാരിദ്ര്യത്തെ ഇല്ലാതാക്കും. (അദ്ദുര്‍റുല്‍ മന്‍ളൂദ് 177)
മറ്റൊരു റിപ്പോര്‍ട്ട് കാണുക. നബി(സ) പറഞ്ഞു. എന്റെമേല്‍ അഞ്ചൂര്‍ സ്വലാത്ത് ആരെങ്കിലും ദിനേന ചൊല്ലിയാല്‍ ഒരുകാലത്തും അവന് ദാരിദ്ര്യം പിടിപെടുകയില്ല. (ഖസീനത്തുല്‍ അസ്‌റാര്‍ 321)

ഖബറില്‍ വെച്ച് നബി (സ)യെ കണ്ട് സന്തോഷിക്കാന്‍

اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَآلِهِ صَلاَةً تَكُونُ لَكَ رِضَاءً وَلِحَقِّهِ أَدَاءً.

നബി(സ) പറഞ്ഞു: ഈ സ്വലാത്ത് എല്ലാ ദിവസവും 33 പ്രാവശ്യം ചൊല്ലിയാല്‍ അവന്റെ ഖബറിന്റെയും നബി(സ)യുടെ ഖബറിന്റെയും ഇടയില്‍ ഒരു കവാടം തുറക്കപ്പെടും. പുനര്‍ ജീവിതനാള്‍ വരെ അവന് അവിടെ നിന്നും നബി(സ) തങ്ങളെ കാണാം. (സഹാദത്തുദ്ദാറൈനി 2/43)

നബി (സ) യെ സ്വപ്നത്തില്‍ കാണാന്‍
തുടര്‍ച്ചയായി പത്തുരാവുകളില്‍ കിടക്കുന്ന സ്ഥലവും ശരീരവും വൃത്തിയും ഉള്ളതോടു കൂടി വുളൂ ചെയ്തു താഴെ പറയുന്ന സ്വലാത്ത് നൂറ് പ്രാവശ്യം ഉറങ്ങാന്‍ നേരത്ത് ചൊല്ലുക. നബി(സ)യെ കാണാന്‍ കഴിയുമെന്ന് ദൈറബി ഇമാം പറഞ്ഞിട്ടുണ്ട്.
اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَبْدِكَ وَرَسُولِكَ النَّبِيِّ اْلأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ كُلَّمَا ذَكَرَهُ الذَّاكِرُونَ وَغَفَلَ عَنْ ذِكْرِهِ الْغَافِلُونَ عَدَ مَا أَحَاطَ بِهِ عِلْمُ اللهِ وَجَرَى بِهِ قَلَمُ اللهِ وَنَفَذَ بِهِ حُكْمُ اللهِ وعِلْمُ اللهُ عَدَدَ كُلِّ شَيْءٍ وَأَضْعَافَ كُلِّ شَيْءٍ. وَمِلْأَ كُلِّ شَيْءٍ عَدَدَ خَلْقِ اللهِ وَزِنَةَ عَرْشِ اللهِ وَرِضَى اللهِ وَمِدَادَ كَلِمَاتِ اللهِ عَدَدَ مَا كَانَ وَمَا يَكُونُ وَمَا هُوَ كَائِنٌ فِي عِلْمِ اللهِ صَلاَةً تَسْتَغْرِقُ الْعَدَّ وَتُحِيطُ بِالْحَدِّ صَلاَةً دَائِمَةً بِدَوَامِ مُلْكِ اللهِ بَاقِيَةً بِبَقَاءِ اللهِ. (مجربات الدّيربي)
ഇമാം നാസിലിയ്യ്(റ) വിവരിക്കുന്നു. വെള്ളിയാഴ്ച രാവ് വൃത്തിയായി രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കരിക്കുക. ആ രണ്ട് റക്അത്തില്‍ ഫാതിഹക്ക് ശേഷം സൂറത്തുല്‍ ഇഖ്‌ലാസിനെ ആയിരം പ്രാവശ്യം ഓതുകയും ചെയ്താല്‍ നബി(സ)യെ കാണാന്‍ സാധിക്കുന്നതാണ്. (ഖസീനത്തുല്‍ അസ്‌റാര്‍)
നബി(സ)യെ സ്വപ്നം കാണാന്‍ ഇമാം ശര്‍ജിയ്യ് നിര്‍ദ്ദേശിക്കുന്നു. ആയിരം പ്രാവശ്യം സൂറത്തുല്‍ കൗസറിനെ രാത്രി ഓതി ഉറങ്ങിയാല്‍ തിരുനബി(സ) യെ കിനാവില്‍ കാണാന്‍ കഴിയുന്നതാണ്. (ഫവാഇദ്)
താജുസ്വലാത്ത്, നബി(സ)യെ സ്വപ്നത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നവരോട് പല മഹാ•ാരും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തിരുനബി(സ)യുടെ ശഫാഅത്ത് ലഭിക്കാന്‍
ജാബിര്‍(റ) പറയുന്നു. ബാങ്ക് കേട്ട ഒരാള്‍ ഇങ്ങനെ ദുആ ചെയ്താല്‍ അവന് എന്റെ ശഫാഅത്ത് ലഭിക്കുന്നതാണ് (ബുഖാരി)
اَللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ وَالصَّلاةِ الْقَائِمَةِ آتِ مُحَمَّدَنِ الْوَسِيلَةَ وَالْفَضِيلَةَ وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدتَّهُ
അനസ്(റ) പറഞ്ഞു. ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയില്‍ ദുആ തള്ളപ്പെടുന്നതല്ല. (ഹദീസ് ഹസന്‍)

താജുസ്വാലാത്ത്

اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ صَاحِبِ التَّاجِ وَالْمِعْرَاجِ وَالْبُرَاقِ وَالْعَلَمِ. دَافِعِ الْبَلاَءِ وَالْوَبَاءِ وَالْقَحْطِ وَالْمَرَضِ وَاْلأَلَمِ. اِسْمُهُ مَكْتُوبٌ مَرْفُوعٌ مَشْفُوعٌ مَنْقُوشٌ فِي اللَّوْحِ وَالْقَلَمِ. سَيِّدِ الْعَرَبِ وَالْعَجَمِ جِسْمُهُ مُقَدَّسٌ مُعَطَّرٌ مُطَهَّرٌ مُنَوَّرٌ فِي الْبَيْتِ وَالْحَرَمِ. شَمْسِ الضُّحَى بَدْرِ الدُّجَى صَدْرِ الْعُلَى نُورِ الْهُدَى كَهْفِ الْوَرَى مِصْبَاحِ الظُّلَمِ. جَمِيلِ الشِّيَمِ شَفِيعِ اْلأُمَمِ صَاحِبِ الْجُودِ وَالْكَرَمِ. وَاللهُ عَاصِمُهُ وَجِبْرِيلُ خَادِمُهُ وَالْبُرَاقُ مَرْكَبُهُ وَالْمِعْرَاجُ سَفَرُهُ وَصِدْرَةُ الْمُنْتَهَى مَقَامُهُ وَقَابَ قَوسَيْنِ مَطْلُوبُهُ وَالْمَطْلُوبُ مَقْصُودُهُ وَالْمَقْصُودُ مَوْجُودُهُ. سَيِّدِ الْمُرْسَلِينَ خَاتِمِ النَّبِيِّينَ شَفِيعِ الْمُذْنِبِينَ أَنِيسِ الْغَرِيبِين رَحْمَةٍ لِلْعَالَمِينَ رَاحَةٍ لِلْعَاشِقِينَ مُرَادِ الْمُشْتَاقِينَ شَمْسِ الْعَارِفِينَ سِرَاجِ السَّالِكِينَ مِصْبَاحِ الْمُقَرَّبِينَ مُحِبِّ الْفُقَرَاءِ وَالْغُرَبَاءِ وَالْمَسَاكِينِ. سَيِّدِ الثَّقَلَيْنِ نَبِيِّ الْحَرَمَيْنِ إِمَامِ الْقِبْلَتَيْنِ وَسِيلَتِنَا فِي الدَّارَيْنِ صَاحَبِ قَابَ قَوْسَيْنِ مَحْبُوبِ رَبِّ الْمَشْرِقَيْنِ جَدِّ الْحَسَنِ وَالْحُسَيْنِ مَوْلاَنَا وَمَوْلَى الثَّقَلَيْنِ أَبِي الْقَاسِمْ سَيِّدِنَا مُحَمَّدٍ بْنِ عَبْدِ اللهِ نُورٍ مِنْ نُورِ اللهِ. يَا أَيُّهَا الْمُشْتَاقُونَ بِنُورِ جَمَالِهِ صَلُّوا عَلَيْهِ وَعَلَى آلِهِ وَأَصْحَابِهِ وَسَلِّمُوا تَسْلِيمًا

 

ദിക്‌റ്‌-ദുആകള്‍

 

Asar Niskarathinte Dua അസ്വറ് നിസ്‌കാരത്തിന്റെ ദുആ

Ella Farl Niskarathin Seshavum Ulla Dikrum Duayum  എല്ലാ ഫര്‍ള്‌നിസ്‌കാരത്തിന്റെ ശേഷവും ഉള്ള ദിക്‌റും ദുആയും

Ishainte Dua ഇശാഅ് നിസ്‌കാരത്തിന്റെ ദുആ

Isthikarath ഇസ്തിഖാറത്ത് നിസ്‌കാരത്തിന്റെ ദുആ

Kuttikalundavan കുട്ടികളുണ്ടാവാന്‍

Luha Niskarathinte Dua  ളുആ നിസ്‌കാരത്തിന്റെ ദുആ

Luhr Niskarathinte Dua  ളുഹര്‍ നിസ്‌കാരത്തിന്റെ ദുആ

Magrib Niskarathinte Dua  മഗ്‌രിബ് നിസ്‌കാരത്തിന്റെ ദുആ

Makkal Nannavan  മക്കള്‍ നന്നാവാനുള്ള ദുആ

Subhi Niskarathinte Dua  സു്ബ്ഹി നിസ്‌കാരത്തിന്റെ ദുആ

Thahajjud Niskarathinte Dua  തഹജ്ജുദ് നിസ്‌കാരത്തിന്റെ ദുആ

Udesham  ഉദ്ദേശ്യം നിറവേറാന്‍

Vivaham Shariyavan വിവാഹം ശരിയാവാന്‍

12. ഭക്ഷണത്തില്‍ ബറക്കത്ത് ലഭിക്കാന്‍
13. ഓരോ ദിവസവും സന്തോഷം നിറഞ്ഞുനില്‍ക്കാന്‍
14. ഉദ്ദേശ്യങ്ങള്‍ സഫലമാകാനുള്ള ഖുര്‍ആന്‍ വചനങ്ങള്‍
15. ഉദ്ദേശിച്ചതു സാധിച്ചു കിട്ടാന്‍
16. ധിക്കാരികളുടെ മുമ്പിലായാലുംശരി
18. കടങ്ങളില്ലാത്ത ജീവിതത്തിന്
19. ദാരിദ്ര്യം നീങ്ങി സമ്പത്ത് വര്‍ദ്ധിക്കാന്‍
22. കടം മലയോളമുണ്ടെങ്കിലും….
23. കച്ചവടത്തില്‍ മികച്ച ലാഭം കൊയ്യാന്‍
24. വിവാഹം ശരിയാവാന്‍
25. കല്യാണാലോചന ശരിയാവാന്‍
26. സന്താന സൗഭാഗ്യത്തിന്
27. സുഖപ്രസവത്തിന് ചെയ്യേണ്ട കാര്യങ്ങള്‍
28. പ്രസവവേദന കുറയാന്‍ ചൊല്ലേണ്ടത്
29. മുലയില്‍ പാലുണ്ടാകാന്‍
30. സന്താനങ്ങളിലെ ബറക്കത്തിന്
31. സന്താനങ്ങള്‍ അനുസരണയുള്ളവരാകാന്‍
32. ആണ്‍കുട്ടി ജനിക്കാന്‍
33. ബുദ്ധിയുള്ള കുട്ടി ജനിക്കാന്‍
34. സ്വാലിഹായിത്തീരുന്ന കുട്ടി ജനിക്കാന്‍
37. ബുദ്ധിശക്തി വര്‍ദ്ധിക്കാന്‍
38. ഗ്രാഹ്യശക്തി വര്‍ദ്ധിക്കാന്‍
39. പ്രസംഗവും ഉച്ചാരണവും നന്നാവാനുള്ള ആയത്ത്
40. ഫാതിഹ: എല്ലാ രോഗത്തിനുമുള്ള ശമനൗഷധം
41. ബോധക്ഷയം മാറാന്‍
42. രോഗശമനത്തിനുള്ള ആയത്തുകള്‍
43. എല്ലാറ്റിനും പറ്റിയ മന്ത്രം

44. ഭ്രാന്ത് സുഖപ്പെടുത്തുന്ന ആയത്ത്

45. വിഷനിവാരണത്തിന്

46. തലവേദന ശമിക്കാനുള്ള ആയത്തുകള്‍
47. ശ്വാസകോശരോഗം, വെള്ളപ്പാണ്ട്, കുഷ്ടം എന്നിവ തടയുന്ന സൂറത്ത്
48. സിഹ്‌റ് ബാത്വിലാക്കാനുള്ള വഴികള്‍
49. സിഹ്‌റ് ബാത്വിലിന് എഴുതി കെട്ടാന്‍
50. കണ്ണേറിനും സിഹ്‌റിനും
51. പിശാചിന്റെ ഉപദ്രവം തടയാന്‍
52. സുരക്ഷാവലയം തീര്‍ക്കുന്ന ആയത്തുകള്‍
53. നഷ്ടപ്പെട്ടതു തിരിച്ചു കിട്ടാന്‍
54. കള്ളന്‍ അടുക്കാതിരിക്കാനും കൃഷി നശിക്കാതിരിക്കാനും
55. മറന്നത് ഓര്‍മ്മയില്‍ വരാന്‍
56. കാര്യങ്ങള്‍ എളുപ്പമായിത്തീരാന്‍
57. ശത്രുവിന്റെ കരം തടയാന്‍
58. അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന സൗഭാഗ്യം
59. പിണക്കം തീരാനുള്ള മാര്‍ഗ്ഗം
60. ഉറക്കം വരാതിരുന്നാല്‍
61. മന:പ്രയാസം കൊണ്ട് ഉറക്കം കിട്ടാതിരുന്നാല്‍
62. ഉറങ്ങാന്‍ കിടക്കുമ്പോള്‍
63. നിശ്ചിത സമയത്ത് ഉണരാന്‍
64. ഉറക്കില്‍ നിന്ന് ഉണരുമ്പോള്‍
65. മക്കള്‍ വ്യഭിചാരികളാകാതിരിക്കാന്‍
66. സ്വപ്നസ്ഖലനം മാറിക്കിട്ടാന്‍
67. ദേഷ്യം നീങ്ങിപ്പോവാന്‍
68. വസ്‌വാസ് ഇല്ലാതാക്കാനുള്ള വഴികള്‍
69. മരണവേദന കുറക്കുന്ന സൂറത്ത്
70. ഖബ്‌റില്‍ ആശ്വാസം കിട്ടാന്‍
71. മലക്കുകളുമായി സ്‌നേഹബന്ധം പുലര്‍ത്താന്‍
72. പഴങ്ങളിലും കൃഷികളിലും ബറക്കത്തുണ്ടാവാന്‍
73. എലിശല്യം പോകാന്‍
74. ഉറുമ്പ് ശല്യം തീരാന്‍
75. നായയുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടാന്‍
76. എല്ലാ കണ്ണുരോഗത്തിനും
77. ചെങ്കണ്ണ് രോഗം വരാതിരിക്കാന്‍
78. ചെവിക്കുള്ളിലെ വേദനക്ക്
79. ചെവിക്കുള്ളില്‍ പ്രാണികള്‍ കടന്നാല്‍
80. നീറുന്ന മനസ്സിനെ ശാന്തമാക്കാന്‍
81. യാത്രയിലെ സുരക്ഷക്ക് വേണ്ട  ദിക്‌റുകളും ദുആകളും
82. യാത്ര ഉദ്ദേശിച്ചാല്‍
83. കഠിന വിശമങ്ങളില്‍ നിന്ന് രക്ഷപ്രാപിക്കാന്‍
84. യാത്ര പുറപ്പെടുമ്പോല്‍
85. മടങ്ങുമ്പോള്‍
86. വാഹനം കയറുമ്പോള്‍
87. യാത്രഅയക്കുന്നവര്‍ ചൊല്ലേണ്ടത്
88. അപ്പോള്‍ യാത്രക്കാരന്‍ പറയേണ്ടത്
89. യാത്രാവേളയില്‍ വിശ്രമിക്കാനിറങ്ങുമ്പോള്‍
90. യാത്രയില്‍ രാത്രിയായാല്‍
91. ആപത്തുകള്‍ തടയാനുള്ള ദിക്ര്!
92. പ്രതിബന്ധങ്ങള്‍ നീങ്ങാന്‍
93. ഫാതിഹ: പ്രതിസന്ധികള്‍ക്കു പരിഹാരം
94. ജീവിതഞെരുക്കം സംഭവിച്ചാല്‍
95. ദു:ഖം നീങ്ങാനുള്ള ദിക്ര്!
96. തടസ്സം നീങ്ങാനുള്ള ആയത്തുകള്‍
97. ഭരണാധികാരിയെ ഭയന്നാല്‍
98. കിണറില്‍ വെള്ളം കാണാന്‍
99. വ്യഭിചാരിയെ നന്നാക്കാനുള്ള ഖുര്‍ആന്‍ ചികിത്സ
100. കള്ള്കുടി ഒഴിവാക്കാന്‍ ഖുര്‍ആന്‍ ചികിത്സ
101. ശത്രുക്കളില്‍ നിന്ന് രക്ഷപ്രാപിക്കാന്‍
102. ശത്രുവിന്റെ കണ്ണില്‍ നിന്ന് മറയാന്‍
103. ദേഹസുരക്ഷക്കുള്ള ആയത്തുകള്‍
104. ജനങ്ങളില്‍ നിന്ന് ബഹുമാനവും സ്‌നേഹവും
105. ദജ്ജാലിന്റെ ഭീകരതയില്‍നിന്ന് മോചനം ലഭിക്കാന്‍
106. മയ്യിത്ത് നിസ്‌കരിക്കാന്‍ മലക്കുകള്‍ വരാന്‍
107. വിശ്വാസിയുടെ ആയുധം ആവശ്യങ്ങളുടെ താക്കോല്‍
108. പൂര്‍വീകര്‍ക്ക് വേണ്ടിയുള്ള ദുആ
109. റബ്ബിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദിചെയ്യുന്ന അടിമയാവാനുള്ള ദുആ
110. കുറ്റങ്ങള്‍ ഏറ്റുപറഞ്ഞുള്ള ദുആ
111. കര്‍മ്മങ്ങള്‍ അല്ലാഹു സ്വീകരിക്കാനുള്ള ദുആ
112. നരകശിക്ഷയില്‍ നിന്ന് കാവല്‍ ദുആ
113. സന്തോഷകരമായ കുടുംബജീവിതം നയിക്കാന്‍
114. ഇരുലോകത്തും വിജയിക്കാനുള്ള ദുആ
115. ഹിദായത്ത് നഷ്ടപ്പെടാതിരിക്കാനുള്ള ദുആ
116. ഭാരങ്ങളില്‍ നിന്ന് മോചനം ലഭിക്കാനുള്ള ദുആ
117. ഹദീസില്‍ വന്ന പ്രാര്‍ത്ഥനകള്‍
118. ദുആക്ക് ഉത്തരം കിട്ടുന്ന സൗഭാഗ്യനിമിഷങ്ങള്‍
119. നിലവിലുള്ള അനുഗ്രഹങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍
120. നിസ്‌കാരത്തില്‍ പ്രത്യേകമായി ചോദിക്കാനുള്ള ദുആ
121. മനസ്സ് നന്നായിത്തീരാനുള്ള ദുആ
122. ശത്രുക്കള്‍ കീഴടക്കാതിരിക്കാനുള്ള ദുആ
123. വീട് സൗകര്യമുള്ളതായിത്തീരാനുള്ള ദുആ
124. ദുനിയാവും ആഖിറവും നേടിത്തരുന്ന ദുആ
125. അധിക സദസ്സിലും തിരുനബി(സ) ചെയ്ത ദുആ
126. അസ്മാഉല്‍ ഹുസ്‌നാ
127. ഇബാദത്തില്‍ ആഗ്രഹമുണ്ടാക്കാനുള്ള ദുആ
128. രോഗശമനം ഉറപ്പാക്കുന്ന ദുആ
129. അന്തസ്സും അഭിമാനവും ഉണ്ടാകാന്‍
130. അല്ലാഹുവിന്റെ സ്‌നേഹത്തിന്
131. അവകാശങ്ങള്‍ കൈവശപ്പെടുത്താനുള്ള ദുആ
132. മരിച്ചുകിട്ടാന്‍ പ്രാര്‍ത്ഥിക്കാമോ ?
133. ഖിള്‍്ര (അ)ന്റെ പാപമോചന ദുആ
134. കാവലിനുള്ള പ്രാര്‍ത്ഥന
135. ബാങ്കിന്റെ ശേഷമുള്ള പ്രാര്‍ത്ഥന
136. വുളൂഇന് ശേഷമുള്ള പ്രാര്‍ത്ഥന
137. നിസ്‌കാരം കൊണ്ട് വിശമങ്ങളെ ഇല്ലാതാക്കാം
138. നിസ്‌കാരത്തിലെ ഫാതിഹ: ചില പ്രത്യേകതകള്‍
139. നിസ്‌കാരത്തില്‍ നിര്‍ണ്ണിതമായ സൂറത്തുകള്‍
140. റുകൂഇല്‍ ചൊല്ലല്‍ സുന്നത്തായ ദിക്ര്!
141. ഇഅ്തിദാലില്‍ ഒരുതവണ ചൊല്ലേണ്ടത്
142. സുജൂദില്‍ മൂന്ന് തവണ സുന്നത്തായത്
143. ഇടയിലെ ഇരുത്തത്തില്‍ ഒരുതവണ ചൊല്ലുക
144. ഇമാമിനെ കേള്‍പ്പിക്കാനുള്ള ദിക്ര്!
145. തസ്ബീഹ് നിസ്‌കാരം
146. ഉദ്ദേശ്യങ്ങള്‍ നിറവേറ്റാനുള്ള നിസ്‌കാരം
147. ഇസ്തിഖാറത്ത് നിസ്‌കാരം
148. നിസ്‌കാരാനന്തര ദിക്‌റുകളുടെ വിലമതിക്കാനാവാത്ത പ്രതിഫലങ്ങള്‍
149. ഫര്‍ള് നിസ്‌കാരത്തിന്റെ ശേഷമുള്ള ദിക്‌റുകളും പ്രാര്‍ത്ഥനകളും
150. എല്ലാ നിസ്‌കാരത്തിന്റെയും ശേഷമുള്ള പ്രാര്‍ത്ഥന
151. സുബ്ഹിയുടെ പ്രാര്‍ത്ഥന
152. ളുഹ്‌റിന്റെ പ്രാര്‍ത്ഥന
153. അസ്വറിന്റെ പ്രാര്‍ത്ഥന
154. മഗ്‌രിബിന്റെ പ്രാര്‍ത്ഥന
155. ഇശാഇന്റെ പ്രാര്‍ത്ഥന
156. റമളാനില്‍ നിസ്‌കാരങ്ങള്‍ക്ക് ശേഷമുള്ള ദുആ
157. തറാവീഹിന് ശേഷമുള്ള ദുആ
158. വിത്‌റിന് ശേഷമുള്ള ദുആ
159. രാത്രി തഹജ്ജുദിന് എഴുന്നേറ്റാല്‍ ചൊല്ലുന്ന ദുആ
160. ളുഹാ നിസ്‌കാരത്തിന്റെ ശേഷമുള്ള ദുആ
161. ദുആക്ക് ഉത്തരം കിട്ടാറുണ്ടോ?
162. വര്‍ഷം മുഴുവന്‍ പിശാചില്‍ നിന്ന് കാവല്‍ ലഭിക്കാന്‍
163. ആശൂറാഅ് ദിനത്തില്‍
164. ബറാഅത്ത് രാവില്‍
165. ദുല്‍ഹിജ്ജ പത്ത് ദിവസം ചൊല്ലേണ്ടത്
166. അറഫാനാളില്‍
167. നികാഹിന്റെ ദുആ
168. ബെഡ്‌റൂം ദിക്‌റിനിനാല്‍ നിറയട്ടെ
169. ഉറക്കില്‍ നിന്ന് ഉണര്‍ന്നാല്‍
170. വീട്ടില്‍ പ്രവേശിക്കുമ്പോള്‍
171. വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍
172. ആരുമില്ലാത്ത വീട്ടില്‍ പ്രവേശിക്കുമ്പോള്‍
173. കണ്ണാടിയില്‍ നോക്കുമ്പോള്‍
174. വിസര്‍ജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍
175. വിസര്‍ജ്ജന സ്ഥലത്ത് നിന്ന് പുറത്ത് വരുമ്പോള്‍
176. തുമ്മിയാല്‍
177. ഭക്ഷണം കഴിച്ചതിന് ശേഷം
178. മാസപ്പിറവി കണ്ടാല്‍
179. ഒരു സദസ്സില്‍ നിന്ന് സംസാരശേഷം വിട്ട്പിരിയുമ്പോള്‍
180. കന്നുകാലികളെ വാങ്ങുമ്പോള്‍
181. അത്ഭുകാര്യം കാണുമ്പോള്‍
182. ദു:സ്വപനം കണ്ടാല്‍
183. പള്ളിയിലേക്ക് പുറപ്പെടുമ്പോള്‍
184. പള്ളിയില്‍ പ്രവേശിക്കുമ്പോള്‍
185. പള്ളിയില്‍ നിന്ന് പുറത്ത് കടക്കുമ്പോള്‍
186. ദുരിതം അനുഭവിക്കുന്നവരെ കണ്ടാല്‍
187. കാറ്റ് അടിച്ചു വീശുമ്പോള്‍
188. മഴപെയ്യുമ്പോള്‍
189. ഇടിയുടെ ശബ്ദം കേട്ടാല്‍
190. മാസപ്പിറവി കണ്ടാല്‍
191. രോഗിയെ സന്ദര്‍ഷിക്കുമ്പോള്‍
192. ആപത്തുകള്‍ സംഭവിക്കുമ്പോള്‍
193. മഖബറക്കരികെ നടക്കുമ്പോള്‍
194. നിരാശയില്‍ പറയേണ്ടതും രോഗശമനത്തിന് ചൊല്ലേണ്ടതും
195. ഒരിക്കലും നരകം സ്പര്‍ശിക്കാതിരിക്കാനുള്ള ദിക്ര്!
196. മയ്യിത്തിന്റെ കണ്ണടക്കുമ്പോള്‍
197. മയ്യിത്തിന്റെ അടുത്ത് പറയാനുള്ളത്
198. ഉപകാരം ചെയ്തവനോട്
199. ബാങ്ക് കേള്‍ക്കുന്നതിന്റെ പ്രാരംഭത്തില്‍
200. ബാങ്കില്‍ അശ്ഹദുഅന്ന മുഹ… എന്ന് കേള്‍ക്കുമ്പോള്‍
201. ബാങ്കിനും ഇഖാമത്തിനും ഇടയില്‍
202. നിര്‍ഭയമാവാന്‍ വര്‍ദ്ധിപ്പിക്കുക
203. ശരീരത്തിലും കുടുംബത്തിലും മുതലിലും പ്രയാസങ്ങള്‍ വരാതിരിക്കാന്‍
204. ആദ്യരാത്രിയില്‍ ഭാര്യയുടെ തലയില്‍ കൈവെച്ച് ചൊല്ലേണ്ടത്
205. കുളിക്കാനോ ഉറങ്ങാനോ വസ്ത്രം ഊരിയാല്‍
206. ഉറങ്ങാന്‍ കിടക്കുമ്പോള്‍
207. ഖൈറായ സ്വപ്നം കണ്ടാല്‍
208. ഖൈറല്ലാത്തത് കണ്ടാല്‍
209. ഉറക്കം വരാതിരിക്കുമ്പോള്‍
210. മരണം അടുത്തു എന്ന് ഉറപ്പായ രോഗിയുടെ പ്രാര്‍ത്ഥന
211. മറമാടിയ ശേഷം …..
212. കണ്ണോക്കിന് പോകുന്നവര്‍
213. തസ്ബീത്
214. തല്‍ഖീന്‍
215. ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫബുദ്ധിശക്തി വര്‍ദ്ധിക്കാന്‍ബുദ്ധിശക്തി വര്‍ദ്ധിക്കാന്‍ലങ്ങള്‍
216. വിശുദ്ധ ഖുര്‍ആന്‍ സൗഭാഗ്യത്തിന്റെ നീരുറവ
217. ഖുര്‍ആന്‍ പാരായണത്തിന് പറ്റിയ സമയം
218. ഖുര്‍ആന്‍ പാരായണത്തന്റെ മര്യാദ
219. അശ്രദ്ധവാാരില്‍ പെടാതിരിക്കാന്‍
220. ഖബറിടത്തിലെ ഖുര്‍ആന്‍ പാരായണം
221. അല്ലഹുവിന്റെ റഹ്മത്ത് നേടാനുള്ള പ്രധാനവഴി
222. സ്വലാത്ത്: ഇരുലോകത്തും ലഭിക്കുന്ന ഗുണം
223. ഏറ്റവും ശ്രേഷ്ടമായ സ്വലാത്ത്
224. നാരിയ്യത്തുസ്വലാത്ത്:
സമ്പൂര്‍ണ്ണ നിധിയുടെ താക്കോല്‍
225. നബി(സ)യുടെ പേര് കേട്ടാല്‍
226. ദാരിദ്ര്യത്തില്‍ നിന്ന് മോചനം
227. ഖബ്‌റില്‍ വെച്ച് നബി(സ)യെ കണ്ട് സന്തോഷിക്കാന്‍
228. നബി(സ)യെ സ്വപ്നത്തില്‍ കാണാന്‍
229. തിരുനബി(സ)യുടെ ശഫാഅത്ത് ലഭിക്കാന്‍
230. താജുസ്വലാത്ത്
231. അഅഌുസ്വലാത്ത്
232. എല്ലാ സന്ദര്‍ഭങ്ങളും ഒരുപോലെയാണോ?
233. തേടിവരുന്ന സൗഭാഗ്യങ്ങള്‍
234. വിശ്വാസിയുടെ സുവര്‍ണ്ണാവസരങ്ങള്‍
235. ഓരോ ദിവസവും ഹജ്ജ് ചെയ്യുന്നവര്‍
236. അനര്‍ഘ നിമിഷങ്ങള്‍
237. അല്ലാഹുവിനേക്കാള്‍ സ്‌നേഹിക്കുന്നവന്‍ ആരാണുള്ളത്?
238. സൗഭാഗ്യത്തിന്റെ മൂന്ന് പത്തുകള്‍
239. റമളാനിലെ ദിക്‌റുകള്‍
240. തഹ്മീദിന്റെയും തസ്ബീഹിന്റെയും പ്രതിഫലങ്ങള്‍
241. വാഹനത്തില്‍ കയറുമ്പോള്‍ ദിക്ര്! ചൊല്ലിയാലുള്ള നേട്ടം
242. പ്രശ്‌നങ്ങളില്‍ നിന്നും സുരക്ഷിതത്വം
243. റഹ്മത്തുമായിവരുന്ന മലക്കുകള്‍
244. ചോദിക്കുന്നതെല്ലാം നല്‍കുന്ന ദിവസം
245. മലക്കുകള്‍ നിങ്ങളെ തേടിവരുന്നു
246. ശുഭകരമല്ലാത്ത ദിനങ്ങള്‍
247. ഭൗതികവും പാരത്രികവുമായ നേട്ടങ്ങള്‍
248. പുണ്യം നേടാന്‍ എന്തൊരെളുപ്പം
249. വിസ്മയിപ്പിക്കുന്ന പ്രതിഫലങ്ങള്‍
250. മുപ്പത് ലക്ഷം പ്രതിഫലം ലഭിക്കുന്ന ദിക്ര്!
251. പരസ്പരം സ്‌നേഹിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
252. അഭിവാദനത്തിലെ പ്രാര്‍ത്ഥന
253. സലാം ചൊല്ലിയാലുള്ള നേട്ടങ്ങള്‍
254. അര്‍ശിന്റെ തണല്‍ ലഭിക്കാന്‍
255. നാവ് കൊയ്‌തെടുക്കുന്ന വിളകള്‍
256. അല്ലാഹുവിന്റെ ദിക്‌റിനല്ലാതെ
നിങ്ങള്‍ അധികം നാവെടുക്കരുത്
257. ഏഷണിയുടെ പ്രത്യാഘാതങ്ങള്‍
258. കടല്‍ മുഴുവന്‍ കലങ്ങിപ്പോവും!
259. അനുവദിക്കപ്പെട്ട പരദൂഷണം
260. ഗീബത്ത് കേള്‍ക്കാമോ ?
261. ആപത്തുവരുത്തുന്ന ചില വാക്കുകള്‍
265. പ്രാര്‍ത്ഥന മലയാളത്തില്‍
266. വിര്‍ദുല്ലത്വീഫ്
267. വിശ്വാസിയുടെ പ്രഭാതവും പ്രദോഷവും
268. ഉറക്കില്‍ പേടിച്ചാല്‍
269. വിജയിക്കാന്‍, ജിയിച്ചടക്കാന്‍
270. അയാള്‍ക്ക് വേണ്ടി എഴുപതിനായിരം
മലക്കുകള്‍ പ്രാര്‍ത്ഥിക്കുന്നു
271. തേള്‍ കടിക്കാതിരിക്കാന്‍
272. യാത്രയിലെ കാവലിന്
273. ഒരുവസ്തുവും ബുദ്ധിമുട്ടിക്കാതിരിക്കാന്‍
274. എന്തിനും പരിഹാരം
275. നരകമോചനത്തിന്റെ ദിക്ര്!
276. ഹംദിന്റെ സംഗമം
277. ജിന്നും പിശാചും അകന്ന് പോകാന്‍
278. അന്ത്യനാളില്‍ സംതൃപ്തി നേടാന്‍
279. പെട്ടെന്നുവരുന്ന ന•കള്‍ കിട്ടാനും
280. രാവിലെ മരിച്ചാലും രാത്രി മരിച്ചാലും സ്വര്‍ഗ്ഗത്തില്‍
281. സുരക്ഷയുടെ താക്കോല്‍
282. എന്തു ചോദിച്ചാലും മറുപടി തരുന്ന ദിക്ര്
283. നന്ദി പൂര്‍ത്തിയാക്കാന്‍
284. ഹദ്ദാദ് റാതീബ്
285. മുഹ്‌യുദ്ദീന്‍ മാല
286. വെള്ളിയാഴ്ചയിലെ സ്വലാത്ത്
287. അവസരങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കുക

Leave a comment