ISLAM QUIZ

Category Archives: ചരിത്രം

ഉവൈസുല്‍ ഖര്‍നി(റ)

പിതാവ്:ആമിര്‍,രാജ്യം:യമന്‍.താബിഉകളുടെ നേതാവ്.നബി(സ)യുടെ കാലത്ത് ജീവിച്ചിരുന്നിട്ടുണ്ടെങ്കിലും കണ്ടു മുട്ടിയിട്ടില്ല.മാതാവിന്റെ പരിചരണം കാരണം യാത്ര സാധിച്ചില്ല. ഉവൈസ്(റ)വിനെ കണ്ടു മുട്ടിയാല്‍ അവരെ കൊണ്ടു ദുആ ഇരപ്പിക്കാനും പൊറുക്കലിനെ തേടിപ്പിച്ചു കൊള്ളാനും നബി(സ)നിര്‍ദ്ധേശം നല്‍കിയിട്ടുണ്ട്.ഔലിയാഇനെ ചെന്ന് കണ്ടു ദുആ ഇരപ്പിക്കുന്ന പതിവ് മുസ്‌ലിം സമൂഹത്തില്‍ വ്യാപിച്ചത് ഈ വിധമാണ്.സ്വിഫീന്‍ യുദ്ധത്തില്‍ മഹാനര്‍ രക്തസാക്ഷിയായി എന്നു പറയപ്പെടുന്നു

Continue reading

മാലിക് ദിനാര്‍ (റ)

Continue reading

സല്‍മാനുല്‍ ഫാരിസി(റ)

ഇറാനിലെ ഇസ്ബഹാന്‍ പ്രവിശ്യയില്‍ ജയ്യ് ഗ്രാമത്തില്‍ പിറന്നു. പിതാവ് അഗ്നി ആരാധനാലയത്തിലെ ഉദ്യോഗസ്ഥന്‍. ഒരു നാള്‍ ഒരു കൃസ്ത്യന്‍ ആരാധനാലയത്തിനരികിലൂടെ പോകുമ്പോള്‍ അവിടത്തെ ചടങ്ങുള്‍ ശ്രദ്ധയിലെത്തി. അവിടെ പല പുരോഹിതര്‍ക്ക് കീഴില്‍ മാറി മാറി ജോലി ചെയ്തു. തിരുത്തപ്പെടാത്ത ഇഞ്ചീല്‍ അറിയിപ്പു പ്രകാരം അറബ് നാട്ടില്‍ പ്രവാചകന്‍ നിയോഗിക്കപ്പെടാന്‍ സമയമായത് ഒരു പുരോഹിതന്‍ പറഞ്ഞു കൊടുത്തപ്പോള്‍ സല്‍മാന്‍ അറേബ്യയിലെത്തി. നേരത്തെ മനസ്സിലാക്കിവെച്ച അടയാളങ്ങള്‍ വെച്ച് നബി(സ) യെ മദീനയില്‍ വെച്ചു ശാരീരികമായി തിരിച്ചറിഞ്ഞു. മുസ്‌ലിമായി. അറിയപ്പെട്ടു. ഉസ്മാന്‍ …

Continue reading

മലപ്പുറം-ഹാജിയാര്‍ പള്ളി

മലപ്പുറം ജില്ലയില്‍ ചരിത്ര പ്രസിദ്ധമായ വലിയങ്ങാടിയോട് തൊട്ടുചേര്‍ന്ന് കിടക്കുന്ന കടലുണ്ടിപ്പുഴയോരത്ത് സ്ഥിതി ചെയ്യുന്ന പള്ളിയാണ് ഹാജിയാര്‍ പള്ളി. നൂറ്റാണ്ടുകളുടെ ചരിത്ര മുറങ്ങുന്ന പ്രദേശത്ത്, അറേബ്യയില്‍ നിന്നും പണ്ഡിതനും സൂഫീവര്യരുമായ ഹാജിയാര്‍ എന്ന മഹാന്‍ താമസമാക്കി. തികഞ്ഞ മത ഭക്തനും സൂഫിയുമായ മഹാനവര്‍ക്ക് നാട്ടുകാര്‍ക്ക് വളരെ വേണ്ടപ്പെട്ടവരായി. വലറെയധികം കറാമത്തുകള്‍ കാണിച്ച മഹാന്‍ നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിച്ചിരുന്നു. ഒരിക്കല്‍ അവിടുത്തെ നാടുവാഴിയുടെ സമ്പത്ത് മോഷണം പോയി. അവ കണ്ടുപിടിക്കാന്‍ രാജാവ് മൂന്നാളുകളെ ഏല്‍പ്പിച്ചു. കല്‍പ്പന നിര്‍വഹിക്കാന്‍ ഏല്‍പ്പിക്കപ്പെട്ടവര്‍ …

Continue reading

കൊണ്ടോട്ടി 

കൊണ്ടോട്ടിയില്‍ ആദ്യകാലത്ത് നിര്‍മ്മിക്കപ്പെട്ട പള്ളിയാണ് കൊണ്ടോട്ടി പഴയ ജുമുഅത്ത് പള്ളി. ഈ പള്ളിയില്‍ നിസ്‌കരിക്കുന്നതിനായി ജിന്ന് വര്‍ഗത്തില്‍ പെട്ടവര്‍ വന്നിരുന്നു. മുന്‍കാലത്ത് പള്ളി പുനര്‍നിര്‍മ്മിച്ച ശേഷം മനുഷ്യര്‍ക്ക് ഉയര്‍ത്താന്‍ കഴിയാതിരുന്ന ഖുബ്ബ ജിന്നുകള്‍ സ്ഥാപിച്ചിരുന്നു. 1921 ലെ മലബാര്‍ സമരകാലത്ത് ഈ പള്ളിയുടെ പരിസരത്ത് ജീവിച്ചിരുന്ന പ്രവാചക പൗത്രനും സൂഫീവര്യരുമായിരുന്ന കൊണ്ടോട്ടി തങ്ങള്‍ വെങ്ങാട്, പാണ്ടിക്കാട്, പെരിന്തല്‍മണ്ണ, മലപ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ മാപ്പിള പോരാളികള്‍ക്ക് അഭയം നല്‍കിയിരുന്നു. അന്ന് അഭയം നല്‍കിയിരുന്നവര്‍ വെങ്ങാട്, പാണ്ടിക്കാട്, പെരിന്തല്‍മണ്ണ എന്നീ പ്രദേശങ്ങളില്‍ നിന്നും …

Continue reading

തിരൂരങ്ങാടി 

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മസ്ജിദ് കേരള ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നതാണ്. പതിനാറാം നൂറ്റാണ്ടില്‍ യമനിലെ ഹളര്‍ മൗത്തില്‍ നിന്നും പ്രബോധനാര്‍ത്ഥം കേരളത്തിലെത്തിയ മമ്പുറം തങ്ങന്‍മാരാണ് തിരൂരങ്ങാടി മസ്ജിദിനെ പ്രസിദ്ധിയിലേക്കുയര്‍ത്തിയത്. സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ വൈദേശിക ആധിപത്യത്തിനെതിരെ ആഞ്ഞടിച്ചിരുന്നത് ഈ പള്ളിയിലെ പ്രഭാഷണങ്ങളിലൂടെയായിരുന്നു. ബ്രട്ടീഷ് പട്ടാളത്തിന്റെ വെടിയുണ്ടകള്‍ക്കു മുമ്പില്‍ പതറാതെ നെഞ്ച് വിരിച്ച സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ പടനായകന്‍ ആലിമുസ്‌ലിയാരുടെ പ്രവര്‍ത്തന മണ്ഡലവും തിരൂരങ്ങാടി പള്ളിയായിരുന്നു. അവിടെ ദര്‍സ് നടത്തിയിരുന്ന നെല്ലിക്കുത്ത് ആലി മുസ് ലിയാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പരസ്യമായി രംഗത്ത് …

Continue reading

സയ്യിദ് സൈനുദ്ദീന്‍ മഖ്ദൂം (റ) – പൊന്നാനി

യമനിലെ മഅ്ബര്‍ എന്ന പ്രദേശത്ത് നിന്നും കൊച്ചി തുറമുഖം വഴി കേരളത്തിലെത്തിയ പണ്ഡിതരും സാദാത്തുക്കളുമാണ് മലബാറിന്റെ മക്കയായ പൊന്നാണിയില്‍ അന്ത്യവിശ്രമം കൊള്ളുന്നത്. കേരളത്തിന്റെ ആദ്യ ചരിത്ര ഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീന്‍, മതവിദ്യാഭ്യാസത്തിന് ഒഴിച്ചു കൂടാനാവാത്ത ഫത്ഹുല്‍ മുഈന്‍ എന്നീ ലോക പ്രശസ്ത ഗ്രന്ഥങ്ങളുടെ കര്‍ത്താക്കള്‍ മഖ്ദൂമുമാരായിരുന്നു. പൊന്നാനിയെ അസ്ഥാനമാക്കി അനേകം വിജ്ഞാന കുതുകികള്‍ക്ക് ഇസ്‌ലാമിക പഠനവും കര്‍മ്മ ശാസ്ത്രത്തില്‍ അഗ്രഗണ്യതയും നല്‍കി. ഇന്ത്യയില്‍ ഇസ്‌ലാമിക നവോത്ഥാനത്തിന് നേതൃപരമായ പങ്ക് വഹിക്കാന്‍ മഖ്ദൂമുമാര്‍ക്ക് സാധിച്ചിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ ഇസ്‌ലാമിക പഠനം …

Continue reading

വെളിയങ്കോട് ഉമര്‍ ഖാസി (റ)

വെളിയങ്കോട് ഉമര്‍ ഖാസി (റ) മമ്പുറം തങ്ങളുടെ ശിഷ്യനായിരുന്നു. പണ്ഡിതനും സൂഫീവര്യരുമായ ഉമര്‍ ഖാസി (റ) ധാരാളം കറാമത്തുകള്‍ക്കുടമയാണ്. ഭാരതത്തിന്റെ സ്വാതന്ത്യ സമരത്തില്‍ അവിസ്മരണീയമായ അധ്യായമാണ് വെളിയങ്കോടിന് പയാനുള്ളത്. അദ്ദേഹം ബ്രിട്ടീഷുകാരുടെ പേടിസ്വപ്നമായിരുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റിന് നികുതി നിഷേധിക്കുകയും കലക്ടര്‍ക്കെതിരെ സമരം സംഘടിപ്പിക്കുകയും ചെയ്ത കാരണത്താല്‍ അദ്ദേഹത്തെ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്തു. അവര്‍ അദ്ദേഹത്തെ ജയിലിലടച്ചു. എന്നാല്‍ ആരും വിട്ടയക്കാതെ തന്നെ അദ്ദേഹം വീട്ടിലെത്തി. ഇത് ജനങ്ങളെ അത്ഭുത പരതന്ത്രരാക്കിയ സംഭവമാണ്. വളരെ ഉദാരമതിയും ലളിത …

Continue reading

മമ്പുറം സയ്യിദ് അലവി (റ)

യമനിലെ ഹളര്‍മൗത്തില്‍ നിന്നും ഇസ്‌ലാമിക പ്രബോധനവുമായി ഇന്ത്യയിലെത്തിയവരാണ് നമ്പുറം തങ്ങള്‍മാരും അവിടുത്തെ കുടുംബവും. മലപ്പുറം ജില്ലയിലെ കടലുണ്ടിപ്പുഴയുടെ തീരത്താണ് മമ്പുറം സയ്യിദലവി തങ്ങളും കുടുംബവും അന്ത്യവിശ്രമം കൊള്ളുന്നത്. ഇന്ത്യാമഹാരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പട നയിച്ച മഹാനാണ് മമ്പുറം തങ്ങള്‍ (റ). മുസ്‌ലിം സമുദായത്തിനും അന്യസമുദായങ്ങള്‍ക്കും ഒരു പോലെ വേണ്ടപ്പെട്ടവരായിരുന്നു മമ്പുറം തങ്ങള്‍. മത സൗഹാര്‍ദ്ദത്തിന് മാതൃക കാട്ടിയ മമ്പുറം തങ്ങള്‍ സഹോദര്യത്തിന്റെ പ്രതീകമായി ഇസ്‌ലാമിക പ്രബോധനം തുടര്‍ന്നു. കടലില്‍ ദിശയറിയാതെ അറിയാതെ അലഞ്ഞ കപ്പല്‍ യാത്രക്കാര്‍ക്ക് ചൂട്ട് തെളിച്ച് …

Continue reading

ബാബ ഖമറലി ദര്‍വേശ് ദര്‍ഗ-പുനെ

മഹാരാഷ്ട്രയിലെ മുംബൈക്കടുത്ത് പുനെയില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാനാണ് ബാബ ഖമറലി ദര്‍വേശ്. ദിനേന ആയിരക്കണക്കിന് ആളുകള്‍ ഇവിടെ ആത്മീയ നിര്‍വൃതി തേടിയെത്തുന്നു. കറാമത്തുകള്‍ നേരിട്ടനുഭവിക്കാന്‍ സാധ്യമായ ഒരു സ്ഥലം കൂടിയാണിവിടം. ഇവിടെയുള്ള ഒരു കല്ല് അത്ഭുതമായി ഉയരുന്നത് നമുക്ക് കാണാനാവും. ആഗ്രഹ സഫലീകരണത്തിനും രോഗ ശമനത്തിനും ആശ്വാസ ലബ്ധിക്കും മറ്റുമായി നിരവധി വിശ്വാസികള്‍ ദിനംപ്രതി ആയിരങ്ങളെത്തുന്നു.

Continue reading

അമ്മാജീ ബാബാജീ ദര്‍ഗ

ബാംഗ്ലൂര്‍ സിറ്റിയില്‍ നിന്നും 120 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന കര്‍ണ്ണാടകത്തിലെ പ്രശസ്തമായ ദര്‍ഗയാണ് മുരുകമുല്ലയിലാണ് അമ്മാജീ ബാബാജീ എന്ന പേരിലറിയപ്പെടുന്ന മഹാനും മഹതിയും പതിനഞ്ചോളം വരുന്ന അവരുടെ വസീറന്‍മാരും ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. ഒരുപാട് കറാമത്തുകള്‍ അവിടുന്ന് കാണിച്ചിട്ടുണ്ട്. മഖ്ബറയില്‍ നിന്നും സവിശേഷതയുള്ള വെള്ളം ഉറവപൊട്ടി ഒഴുകുന്നുണ്ട്. ഈ ജലം രോഗ ശമനത്തിനും മറ്റുമായി നാനാജാതി മതസ്ഥരായ ധാരാളം ആളുകള്‍ ഉപയോഗിക്കുന്നു. രോഗ ശാന്തിയുടെ ഒരുപാട് അനുഭവങ്ങള്‍ നമുക്കിവിടെ നിന്ന് ലഭ്യമാണ്.

Continue reading

തവക്കല്‍ മസ്താന്‍(റ)-ബാംഗ്ലൂര്‍

ബാംഗ്ലൂര്‍ സിറ്റിയില്‍ മെജസ്റ്റികിനടുത്താണ് മഹാനരായ തവക്കല്‍ മസ്താന്‍(റ) അന്ത്യവിശ്രമം കൊള്ളുന്ന ദര്‍ഗ സ്ഥിതിചെയ്യുന്നത്. ടിപ്പുസുല്‍ത്താന്റെ പിതാവ് സുല്‍ത്താന്‍ ഹൈദരലിയുടെ കാലഘട്ടത്തില്‍ ഇസ്‌ലാമിക പ്രബോധന ദൗത്യവുമായി ഇന്ത്യയിലെത്തിയ സൂഫിവര്യന്‍മാരായ മാലിക് ഷാഹ് മസ്താന്‍, ടിപ്പുമസ്താന്‍ എന്നീ മഹാന്‍മാരുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് തവക്കല്‍ മസ്താന്‍ (റ). മഹാനവര്‍കള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഹൈദരലിലെ സഹായിച്ചിരുന്നു. അവിടുത്തെ ആവശ്യപ്രകാരം രാജാവ് വലിയൊരു പള്ളിനിര്‍മ്മിച്ചു. ചുറ്റുമുള്ള അറുനൂറ് ഏക്കറോളം സ്ഥലം ബാബ(റ) വിന് ഉപഹാരമായി നല്‍കി. മഹാനവര്‍കള്‍ അവിടെ പ്രബോധനം തുടരുകയും വഫാത്തിന് ശേഷം …

Continue reading

നിസാമുദ്ദീന്‍ ഔലിയ (റ)- ഡല്‍ഹി

നിസാമുദ്ദീന്‍ ഔലിയ  (റ)- ഡല്‍ഹി ഇന്ത്യയുടെ തലസ്ഥാന നഗരത്തിന് അനുഗ്രഹം പകര്‍ന്നുകൊണ്ടിരിക്കുന്ന പുണ്യകേന്ദ്രമാണ് ഹസ്‌റത്ത് നിസാമുദ്ദീന്‍ ഔലിയ ദര്‍ഗ. ചിശ്തിയ്യ ത്വരീഖത്തിന്റെ പ്രമുഖ സൂഫിവര്യരായ ഖാജാ നിസാമുദ്ദീന്‍ സുല്‍ത്താന്‍ മഹ്ബൂബെ ഇലാഹിയാണ് ഇവിടെ അന്ത്യവി ശ്രമംകൊള്ളുന്നത്. 1238 ല്‍ ബദിയൂനിലാണ് മഹാനവര്‍കള്‍ ജനിച്ചത്. അഞ്ചാം വയസ്സില്‍ തന്നെ പിതാവ് മരണപ്പെട്ടു. പതിനാറാം വയസ്സില്‍ ഉമ്മയോടും സഹോരദിമാരോടുമൊപ്പം ഡല്‍ഹിയില്‍ താമസമാക്കി. ശൈഖ് ഫരീദുദ്ദീന്‍ ഗഞ്ചിശക്കര്‍, ശൈഖ് ബഹാഉദ്ദീന്‍ സകരിയ്യ തുടങ്ങിയ പണ്ഡിതന്‍മാരുമായി മഹാന് അഗാധ ബന്ധമുണ്ടായിരുന്നു. ജമാഅത്ത് ഖാന എന്നറിയപ്പെട്ടിരുന്ന …

Continue reading

ഖാജാ മുഈനുദ്ദീന്‍ ഛിശ്തി (റ) – അജ്മീര്‍

ഖാജാ മുഈനുദ്ദീന്‍ ഛിശ്തി (റ) – അജ്മീര്‍ ഇന്ത്യയുടെ ആത്മീയ ചക്രവര്‍ത്തി ഖാജാ മുഈനുദ്ദീന്‍ ഛിശ്തി അന്ത്യവിശ്രമം കൊള്ളുന്ന ഇന്ത്യയിലെ പ്രധാന സിയാറത്ത് കേന്ദ്രമാണ് അജ്മീര്‍ ശരീഫ്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരില്‍ നിന്ന് 135 കി.മീ ദൂരം സഞ്ചരിച്ചാല്‍ അജ്മീരിലെത്താം. മഷാശൃ1141-ല്‍ സിജിസ്ഥാനില്‍ ജനിച്ച ഖാജ റസൂല്‍ (സ്വ) യുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഛിശ്തിയ്യ ത്വരീഖത്തിന്റെ ശൈഖായ മഹാന്‍ 1192 ലാണ് അജ്മീരിലെത്തിയത്. അന്ന് അജ്മീര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പൃഥിരാജിന്റെ ഭരണത്തിലായിരുന്നു. പിന്നീട് സുല്‍ത്താന്‍ മുഹമ്മദ് …

Continue reading

മാലിക് ദിനാര്‍ (റ)

മാലിക് ദിനാര്‍ (റ) ചോദ്യം ചെയ്യപ്പെടാത്ത തെളിവ് താഴെ പറയുന്ന ചരിത്രത്തിന് കയ്യിലില്ല. മാടായി പള്ളിയില്‍ സൂക്ഷിക്കപ്പെടുന്ന ഒരു കൊച്ചു ഗ്രന്ഥത്തില്‍ നിന്നും മറ്റു ചില ഗ്രന്ഥങ്ങളില്‍ നിന്നും ശേഖരിച്ചു. നേരത്തെ തന്നെ കേരള പ്രദേശങ്ങളില്‍ നാടുവാഴി ഭരണമുണ്ട്.കൊടുങ്ങല്ലൂര്‍ നാടുവാഴി ഇവരില്‍ മുഖ്യനായി ഗണിക്കപ്പെട്ടു. നിലവിലുണ്ടായിരുന്ന നാടുവാഴി സംഘങ്ങളോട് ജനങ്ങള്‍ക്ക് വെറുപ്പ് വന്നപ്പോള്‍ ഉണ്ടായ പരിവര്‍ത്തനത്തിന്റെ ഭാഗമായി പാണ്ഡി നാട്ടില്‍ നിന്ന് യോഗ്യരെ ഇറക്കുമതി ചെയ്തു. അവരാണ് ചേരന്മാര്‍. ചേരന്മാരും പാണ്ഡ്യന്മാരും തമിഴ് നാട്ടില്‍ ഇന്നും പ്രസിദ്ധമാണ്. മംഗലാപുരം- …

Continue reading

അബൂബക്ര്‍ സ്വിദ്ധീഖ് (റ) അബൂബക്ര്‍ സ്വിദ്ധീഖ് (റ) ബാല്യകാലം മുതല്‍ നബി (സ്വ) യുടെ കൂട്ടുകാരനായിരുന്നു. ഇസ്‌ലാം സ്വീകരിച്ച ആദ്യപുരുഷനുമാണ്. ഉസ്മാനുബ്‌നു അഫ്ഫാന്‍ (റ) വിനെപ്പോലെയുള്ള നിരവധി പ്രമുഖ സ്വഹാബികള്‍ ഇദ്ദേഹം മുഖേനയാണ് ഇസ്‌ലാം സ്വീകരിച്ചത്. മുസ്‌ലിമായതിന്റെ പേരില്‍ മര്‍ദ്ദനം അനുഭവിച്ചുകൊണ്ടിരുന്ന ബിലാല്‍ മുഅദ്ദിന്‍ (റ) വിനെ പ്പോലെയുള്ള ഏഴ് അടിമകളെ അദ്ദേഹം വിലക്ക് വാങ്ങി സ്വതന്ത്രരാക്കിയിരുന്നു. നബി (സ്വ) പറയുന്ന എല്ലാ കാര്യങ്ങളും ചോദ്യം ചെയ്യാതെ വിശ്വസിച്ചതുകൊണ്ടാണ് ‘സ്വിദ്ധീഖ്’ എന്ന പേര്‍ ലഭിച്ചത്. നബി (സ്വ) ഹിജ്‌റ …

Continue reading